4/4 ; ദീദി ജയം.

കൊൽക്കത്ത:ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു.
ഇതില്‍ മൂന്ന് സീറ്റ് ബിജെപിയുടേതും ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു.

മണിക്തല: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി സുപ്തി പാണ്ഡെ വിജയിച്ചു.
തൃണമൂല്‍ സിറ്റിങ് സീറ്റായിരുന്നു ഇത്. എംഎല്‍എ ആയിരുന്ന സാധൻ പാണ്ഡെയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് സുപ്തി.

റായ്ഗഞ്ച് : തൃണമൂലിന്റെ കൃഷ്ണ കല്യാണി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിയിരുന്നു ഇത്. ഇവിടുത്തെ സിറ്റിങ് എംഎല്‍എ കൃഷ്ണ കല്യാണി തൃണമൂലില്‍ ചേർന്ന് മത്സരിക്കുകയായിരുന്നു. കോണ്‍ഗ്രസ്മൂന്നാമതായി.

രണഘട്ട് ദക്ഷിണ: തൃണമൂലിന്റെ മുകുത് മണി അധികാരി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് എംഎല്‍എ ആയിരുന്ന മുകുത് മണി രാജിവെച്ച്‌ തൃണമൂലില്‍ ചേരുകയായിരുന്നു. ബിജെപി സ്ഥാനാർഥി മനോജ് കുമാർ ബിശ്വാസ് രണ്ടാം സ്ഥാനത്തെത്തി. സിപിഎം സ്ഥാനാർഥി അരവിന്ദം ബിശ്വാസ് മൂന്നാമതായി.

ബാഗ്ദാ: തൃണമൂലിന്റെ മധുപർണ ഠാക്കൂർ വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.
വിക്രവണ്ടി: തമിഴകത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന വിക്രവണ്ടിയില്‍ ഡിഎംകെ തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തി. സിറ്റിങ് എംഎല്‍എ ഡിഎംകെയുടെ എൻ. പുകഴേന്തിയുടെ നിര്യാണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെയുടെ അണ്ണിയൂർ ശിവായാണ് വിജയിച്ചത്. പിഎംകെയുടെ അൻമ്ബുമണി രണ്ടാമതും എൻടികെയുടെ അബിന മൂന്നാമതുമായി.അമർവാര: കോണ്‍ഗ്രസ് തങ്ങളുടെ സീറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാർഥി ധീരൻ ഷാ ഇൻവതി ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ കമലേഷ് ഷായെ ആണ് പരാജയപ്പെടുത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബായിട്ടാണ് ഇവിടുത്തെ എംഎല്‍എ കമലേഷ് ഷാ ബിജെപിയിലേക്ക് ചേക്കേറിയത്. കമല്‍നാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയില്‍ ഉള്‍പ്പെട്ട മണ്ഡലമാണ് അമർവാര.ചിന്ദ്വാരയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍നാഥിന്റെ മകൻ നകുല്‍നാഥ് പരാജയപ്പെട്ടിരുന്നു.