മുംബൈ: തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ലോക്‌സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പോലീസ്.മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു സമർപ്പിച്ച പരാതിയിലാണ് നടപടി.സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠി എക്‌സില്‍ കുറിച്ചത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്.
ഫേക്ക് ന്യൂസ് ;ധ്രുവ് റാഠിക്കെതിരേ കേസ്.

