സിംല: ഹിമാചൽ പ്രദേശിലെ മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിച്ചു. ഡെഹ്‌റ, നലഗഡ് നിയമസഭാ സീറ്റുകളാണ് കോൺഗ്രസിൻ്റെ അക്കൗണ്ടിലെത്തിയത്. ഹമീർപൂർ മണ്ഡലത്തിൽ ബിജെപിയുടെ ആശിഷ് ശർമ്മ വിജയിച്ചു. ഈ ഉപതെരഞ്ഞെടുപ്പിൽ 13 സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു.
ഡെഹ്‌റ അസംബ്ലി സീറ്റിൽ നിന്ന്, മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിൻ്റെ ഭാര്യ കൂടിയായ നാഷണൽ കോൺഗ്രസിൻ്റെ (ഐഎൻസി) കമലേഷ് (53), ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഹോഷിയാർ സിംഗ് (57), സ്വതന്ത്ര സ്ഥാനാർത്ഥികളായ സുലേഖ ദേവി (59), അരുൺ അങ്കേഷ് സിയാൽ (34), അഭിഭാഷകൻ സഞ്ജയ് ശർമ (56) എന്നിവരാണ് കളത്തിലുണ്ടായിരുന്നത്.
ബിജെപിയുടെ ആശിഷ് ശർമ (37), കോൺഗ്രസിൻ്റെ ഡോ. പുഷ്പീന്ദർ വർമ (48), സ്വതന്ത്ര സ്ഥാനാർഥികളായ പ്രദീപ് കുമാർ (58), നന്ദ് ലാൽ ശർമ (64) എന്നിവരാണ് ഹമീർപൂർ നിയമസഭാ സീറ്റിൽ മത്സരിച്ചത്.
ഹർദീപ് സിംഗ് ബാവ (44), ബി.ജെ.പിയുടെ കെ.എൽ ഠാക്കൂർ (64), സ്വാഭിമാൻ പാർട്ടിയുടെ കിഷോരി ലാൽ ശർമ (46), സ്വതന്ത്ര സ്ഥാനാർത്ഥികളായ ഗുർനാം സിംഗ് (48), ഹർപ്രീത് സിംഗ് (36), വിജയ് സിംഗ് (36) എന്നിവരാണ് നലഗഡ് നിയമസഭാ സീറ്റിൽ മത്സരിക്കുന്നത്.

