ഇന്ത്യയ്ക്ക് രണ്ടാം മെഡൽ .

പാരീസ് ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം മെഡല്‍ ഉറപ്പിച്ചു. ഇന്ന് 10മീറ്റർ എയർ പിസ്റ്റല്‍ മിക്സ്ഡ് ടീം ഇവന്റില്‍ ഇന്ത്യയുടെ മനു ഭാകർ/സരബ്ജോത് സഖ്യം ആണ് വെങ്കല മെഡല്‍ നേടിയത്.
ആദ്യ നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതോടെ വെങ്കലത്തിനായുള്ള പോരാട്ടത്തിന് മനു/സരബ്ജോത് സഖ്യം ഇന്നലെ യോഗ്യത നേടിയിരുന്നു. ഇന്ന് കൊറിയൻ സഖ്യത്തെ ആയിരുന്നു ഇന്ത്യൻ സഖ്യം വെങ്കല പോരാട്ടത്തില്‍ നേരിട്ടത്. 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം ജയിച്ചത്.

യോഗ്യതാ റൗണ്ടില്‍ 580 പോയിന്റ് നേടാൻ ഇന്ത്യൻ സഖ്യത്തിനായിയിരുന്നു. മെഡല്‍ റൗണ്ടില്‍ നല്ല നിലയില്‍ അല്ല ഇന്ത്യ കളി ആരംഭിച്ചത്. തുടക്കത്തില്‍ കൊറിയൻ സഖ്യം ലീഡ് എടുത്തു. എന്നാല്‍ ശക്തമായി തിരിച്ചുവരാൻ ഇന്ത്യക്ക് ആയി. അവസാനം മാച്ച്‌ പോയിന്റില്‍ നില്‍ക്കെ ഇന്ത്യ പതറി എങ്കിലും അവസാനം മെഡല്‍ ഉറപ്പിക്കാൻ ആയി‌.