സിഎഎ പ്രകാരം ആദ്യ പാക് ക്രിസ്ത്യൻ  പൗരത്വം നേടി .

പനാജി :പൗരത്വ ഭേദഗതിനിയമപ്രകാരം ആദ്യമായി ഒരു പാകിസ്താൻക്കാരന് പൗരത്വം നല്‍കി തീരദേശ സംസ്ഥാനമായ ഗോവ. പാകിസ്താൻ ക്രിസ്ത്യാനിയായ 78 കാരനാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബുധനാഴ്ച ഇന്ത്യൻ പൗരത്വം കൈമാറിയത്.ജോസഫ് ഫ്രാൻസിസ് പെരേരയാണ് സിഎഎയിലൂടെ ഗോവ പൗരത്വം നല്‍കിയ ആദ്യ പാകിസ്താൻ വ്യക്തി.

പെരേര വിവാഹം കഴിച്ചത് ഗോവൻ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമതടസ്സങ്ങള്‍ നേരിട്ടിരിുന്നു. വിവാഹത്തിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ 2013ല്‍ ഇദ്ദേഹം ഇന്ത്യയിലേക്ക് താമസം മാറ്റി. സൗത്ത് ഗോവയിലെ കാൻസുവാലിമില്‍ കുടുംബസമേതം താമസിക്കുകയാണിപ്പോള്‍. ഇന്ത്യയിലേക്ക് മടങ്ങുന്നതുവരെ പെരേരപാകിസ്താനിലെ കറാച്ചിയിലായിരുന്നു താമസം.

1946ല്‍ ജനിച്ച പെരേര ഗോവയിവൻ യുവതിയായ മരിയയെയാണ് വിവാഹം ചെയ്തത്. പാകിസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 2013 സെപ്റ്റംബർ 11നാണ് ഇന്ത്യയിലേക്കെത്തിയത്. പൗരത്വ നിയനമത്തിലെ സെക്ഷൻ 6 ബിയിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പെരേരയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.

2019ല്‍ മോദി സർക്കാർ പാർലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം ഈ വർഷം ആദ്യത്തിലാണു നിയമമായി പ്രാബല്യത്തില്‍ വരുന്നത്. ഇതിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോർട്ടലും ആരംഭിച്ചു. ആദ്യഘട്ടമായി മേയ് മാസം 14 അപേക്ഷകർക്കു നിയമം പ്രകാരംപൗരത്വം നല്‍കുകയും ചെയ്തിരുന്നു.സിഎഎ പ്രകാരം 2014 ഡിസംബർ 31-ന് മുമ്ബ് ഇന്ത്യയില്‍ പ്രവേശിച്ച അയല്‍രാജ്യങ്ങളില്‍ നിന്നുള്ള (ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ) ഹിന്ദുക്കള്‍, സിഖ്, ജൈന, ക്രിസ്ത്യൻ, പാഴ്സി, ബുദ്ധമതക്കാർ എന്നിവർക്ക് സ്ഥിരീകരണത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.