ലബനലിൽ തീ മഴ പെയ്യിച്ച് ഇസ്രയേൽ; നൂറ് കണക്കിന് മരണം.

ജെറുസലേം:തിങ്കളാഴ്ച ഇസ്രയേല്‍ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍  35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടെ 492 കൊല്ലപ്പെട്ടു.

ഇസ്രായേല്‍ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു.ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഒറ്റ  ദിവസത്തിലെ അക്രമത്തിൽ 1,645 പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഹിസ്‌ബൊള്ളയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയർ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ലെബനൻ ജനതയോട് ആവശ്യപ്പെട്ടിട്ടുണ്ട് .

ലബനലിൽ വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം വരും ദിവസങ്ങളില്‍ ആക്രമണം വർധിപ്പിക്കുമെന്നും ഹഗാരി പറഞ്ഞു.ഹിസ്ബുള്ളയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിന് മറുപടിയായി അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക്  അധിക സൈനികരെ വിന്യസിക്കുകയാണെന്ന് പെൻ്റഗൺ  പ്രഖ്യാപിച്ചു , സൈനികരുടെ കൃത്യമായ എണ്ണം ഉദ്യോഗസ്ഥർ നൽകിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.