കൊളംബോ :ശ്രീലങ്കക്ക് പുതിയ പ്രസിഡന്റ്. ഇടത്ത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായ ദിസനായകെ നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയെ പരാജയപ്പെടുത്തി. ദിസ നായകെക്ക് 42.3 ശതമാനം വോട്ടുകൾ ലഭിച്ചു. 2019 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ച 3 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്.
ഇത് “മാറ്റത്തിനായുള്ള വോട്ട്”എന്ന പ്രചരണം ആയിരുന്നു ഇടതു പാർട്ടികൾ നടത്തിയിരുന്നത്.മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ.
56 കാരനായ ദിസനായകെ ഒരുകാലത്ത് കടുത്ത ഇന്ത്യൻ വിമർശകനായിരുന്നു . 2022 ൽ ദ്വീപ് രാഷ്ട്രത്തിൻ്റെ സാമ്പത്തിക തകർച്ചയ്ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അഴിമതിക്കെതിരെ പോരാടുന്നതിനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ചുമതല ഇതോടെ അദ്ദേഹത്തിന് മുന്നിൽ വെല്ലുവിളി ഉയർത്തും.
വിജയത്തിന് തൊട്ടുപിന്നാലെ ദിസനായകെ സോഷ്യൽ മീഡിയയിൽ ഒരു സന്ദേശം പങ്കിട്ടു- “വിജയം എല്ലാവർക്കും അവകാശപ്പെട്ടതാണ്. നൂറ്റാണ്ടുകളായി ഞങ്ങൾ വളർത്തിയെടുത്ത സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാകുന്നു.1968 നവംബർ 24ന് ഗാലേവെലയിലാണ് ദിസ്സനായകെയുടെ ജനനം. സ്‌കൂള്‍ പഠനകാലം മുതല്‍ ഇടതുപക്ഷ സഹയാത്രികനാണ്. സോഷ്യലിസം നടപ്പാക്കാൻ രാജ്യത്ത് രണ്ട് സായുധ വിപ്ലവത്തിന് നേതൃത്വം നല്‍കിയ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ‘ജനതാ വിമുക്തി പെരമുന’ (ജെവിപി)യിലൂടെയാണ് രാഷ്ട്രീയ രംഗപ്രവേശം. 1988ല്‍ സോഷ്യല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ദേശീയ ഓർഗനൈസറായി. പ്രസംഗപാടവവും സവിശേഷമായ പ്രവർത്തനരീതിയും ജെവിപിയില്‍ അദ്ദേഹത്തിന്റെ വളർച്ച വേഗത്തിലാക്കി. 1995ല്‍ പാർട്ടി സെൻട്രല്‍ വർക്കിങ് കമ്മിറ്റി അംഗമായി. 2001ല്‍ എംപിയും 2004-2005 കാലത്ത് ചന്ദ്രികാ കുമാരതുംഗെയുടെ സർക്കാരില്‍ കൃഷി, ഭൂവിനിയോഗ, ജലവിതരണ വകുപ്പ് മന്ത്രിയായി. ജെവിപിയുമായുള്ളസഖ്യമായിരുന്നു അന്ന് ചന്ദ്രികയെ അധികാരത്തിലെത്തിച്ചത്. സുനാമി ദുരിതാശ്വാസ ഏകോപനത്തിനായി എല്‍ടിടിഇയുമായി സംയുക്ത സംവിധാനം കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് മന്ത്രിപദം രാജിവെച്ചു.
2019ലെ ദേശീയ കണ്‍വെൻഷനിലാണ് സോമവംശ അമരസിംഹയുടെ പകരക്കാരനായി ജെവിപിയുടെ അമരത്തെത്തുന്നത്. പാർട്ടിയുടെ കലുഷിത രാഷ്ട്രീയ പ്രതിച്ഛായ മാറ്റിയെടുക്കാനായിരുന്നു ആദ്യ ശ്രമം. തീവ്ര സോഷ്യലിസ്റ്റ് നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ സായുധ കലാപം തെറ്റായിപ്പോയെന്ന് തുറന്നുപറഞ്ഞു.
ശ്രീലങ്കയുടെ മുൻകാല ചരിത്രം പരിശോധിച്ചാൽ മിക്കതും ചൈനയ്ക്ക് അനുകൂലമായിട്ടുള്ള നിലപാടുകളാണ് മുൻ പ്രസിഡന്റുമാർ എടുത്തിരുന്നത് എന്നാൽ പുതിയ ഗവൺമെൻറ് ഇത്തരത്തിലുള്ള നയം പിന്തുടരാൻ താല്പര്യപ്പെടുന്നില്ല എന്ന് പാർട്ടി വ്യക്തമാക്കി “ശ്രീലങ്കൻ പ്രദേശം മറ്റൊരു രാജ്യത്തിനും എതിരായി ഉപയോഗിക്കില്ല,” പാർട്ടിയുടെ വക്താവ് ബിമൽ രത്‌നായകെ എഎഫ്‌പിയോട് പറഞ്ഞു. “ഞങ്ങളുടെ മേഖലയിലെ ജിയോപൊളിറ്റിക്കൽ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്ക് പൂർണ്ണമായി അറിയാം, പക്ഷേ ഞങ്ങൾ പങ്കെടുക്കില്ല.”എൻപിപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ പ്രൊഫസർ അനിൽ ജയന്ത, ഇന്ത്യയുമായി ഇടപഴകുന്നതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു: “ഇന്ത്യ തീർച്ചയായും നമ്മുടെ അയൽക്കാരനും ഒരു മഹാശക്തിയുമാണ്. ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാൻ എല്ലാ പ്രധാന ശക്തികളുമായും ഇടപെടാൻ ഞങ്ങളുടെ നേതാവ് ആഗ്രഹിക്കുന്നു.

