ഇംഫാല്‍: ആസാം റൈഫിള്‍സിനെ മണിപ്പുരില്‍നിന്നു പിൻവലിക്കണമെന്നു സംസ്ഥാന ബിജെപി യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.ആസാം റൈഫിള്‍സിനു പകരം മറ്റേതെങ്കിലും പാരാമിലിട്ടറി സംഘത്തെ സംസ്ഥാനത്തു നിയോഗിക്കണമെന്നു പ്രധാനമന്ത്രിക്കു നല്കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. മണിപ്പുര്‍ കലാപം ആരംഭിച്ച ദിവസം മുതല്‍ നിഷ്പക്ഷത പുലര്‍ത്തുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും ആസാം റൈഫിള്‍സ് പരാജയപ്പെട്ടുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവിയും ഉപാധ്യക്ഷൻ ചിദാനന്ദയും ഒപ്പിട്ട നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
അസം റൈഫിൾ സ്റ്റേറ്റ് വിടണം ; അഭ്യർഥനയുമായി മണിപ്പൂർ ബി ജെ പി.

