പ്രശാന്ത് കിഷോറിന്റെ് ജന്‍ സൂരജ് പാര്‍ട്ടിയക്ക് വന്‍ തോല്‍വി .ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പാർട്ടിക്കാണ് ബീഹാറിൽ വൻ തിരിച്ചടി നേരിട്ടത്.ബീഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും കെട്ടിവെച്ച തുക നഷ്ടമായി .ഇമാംഗഞ്ച് , ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളില്‍ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീല്‍ കുമാർ സിങ്, കിരണ്‍ സിങ് എന്നിവരെയാണ് ജൻ സൂരജ് പാർട്ടി മത്സരിപ്പിച്ചത്.
ഒക്‌ടോബർ രണ്ടിനു പ്രശാന്ത് കിഷോർ തന്റെ പാർട്ടി ആരംഭിച്ചപ്പോള്‍, 2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ 243 സീറ്റുകളിലും താൻ സ്ഥാനാർത്ഥികളെ നിർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ തുടക്കം തന്നെ പാളിയെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. 4 നിയമസഭാ മണ്ഡലങ്ങളിലുംഎൻഡിഎക്കാണ് ജയം. ഇന്ത്യാസഖ്യത്തിനു മൂന്നു സിറ്റിങ് സീറ്റുകളും നഷ്ടമായി.അശോക് കുമാർ സിംഗ് (ബിജെപി),മനോരമ ദേവി (ജെഡിയു),ദീപ കുമാരി (ഹിന്ദുസ്ഥാൻ അവാം മോർച്ച),വിശാൽ പ്രശാന്ത് (ബിജെപി) എന്നിവരാണ് ജയിച്ചത്.

