സുപ്രധാന നേട്ടവുമായി സുഡാൻ സൈന്യം.

തന്ത്രപ്രധാനമായ വാദ് മദനി തിരിച്ചുപിടിച്ച്‌ സുഡാൻ.തലസ്ഥാനമായ കാർട്ടൂമിൽ നിന്ന് 200 കിലോമീറ്റർ (124 മൈൽ) തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ നഗരമാണ് വാദ് മദനി.വിമത റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സില്‍ നിന്ന് ഈ പ്രദേശം തിരിച്ചുപിടിച്ചതായി അധികൃതർ അറിയിച്ചു.ഗെസിറ പ്രവിശ്യയുടെ തലസ്ഥാനമായ വാദ് മദനി ആർഎസ്‌എഫിൻ്റെ (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്)കീഴിലായിട്ട് ഒരു വർഷത്തിലേറെയായി. യുദ്ധത്തിൻ്റെ ആദ്യ മാസങ്ങളില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ അഭയ കേന്ദ്രമായിരുന്നു വാദ് മദനി.

ഇന്ന് രാവിലെ വാദ് മദനിയിലേക്ക് നമ്മുടെ സൈന്യം പ്രവേശിച്ചതിന് സായുധ സേനയുടെ നേതൃത്വം നമ്മുടെ ജനങ്ങളെ അഭിനന്ദിക്കുന്നു. നഗരത്തിനുള്ളിൽ അവശേഷിക്കുന്ന വിമത പോക്കറ്റുകൾ വൃത്തിയാക്കാൻ അവർ ഇപ്പോൾ പ്രവർത്തിക്കുന്നു, ”സൈനിക പ്രസ്താവനയിൽ പറയുന്നു.

എന്നാൽ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ആർഎസ്എഫ് നേതാവ് മുഹമ്മദ് ഹംദാൻ ദഗാലോ പറഞ്ഞു. “ഇന്ന് ഞങ്ങൾ ഒരു റൗണ്ട് തോറ്റു, ഞങ്ങൾ യുദ്ധത്തിൽ തോറ്റില്ല,” ഹെമെഡി എന്നറിയപ്പെടുന്ന ദഗലോ പറഞ്ഞു.

2023 ഏപ്രിലിലാണ് സുഡാനിലെ സംഘർഷം ആരംഭിച്ചത്. ഡിസംബറോടെയാണ് വാദ് മദനിയെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് കീഴടക്കിയത്. സൈന്യത്തിൻ്റെയും ആർഎസ്‌എഫിൻ്റെയും നേതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തലസ്ഥാനമായ ഖാർത്തൂമിലിനെയും വടക്ക്-കിഴക്കൻ ആഫ്രിക്കൻ രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളെയും തുറന്ന പോരാട്ടത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്.

കാർഷിക വ്യാപാര കേന്ദ്രമെന്ന നിലയിൽ നീണ്ട ചരിത്രമുണ്ടെങ്കിലും സംഘർഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ഉപരോധങ്ങൾ മൂലം പട്ടിണി ഭീഷണി നേരിടുന്ന പ്രദേശമായാണ് മഅ്ദനി അറിയപ്പെടുന്നത്.

സംഘർഷത്തെ തുടർന്ന് 28,000-ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ വീടുകള്‍ ഉപേക്ഷിച്ച്‌ പലായനം ചെയ്യുകയും ചെയ്തിരുന്നു. യുദ്ധത്തിലുടനീളം നിരവധി കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. മനുഷ്യരാശിക്കെതിരായി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പറഞ്ഞു. സുഡാനിൻ്റെ തലസ്ഥാനമായ ഖാർത്തൂമില്‍ നിന്ന് ഏകദേശം 100 കിലോമീറ്റർ (60 മൈല്‍) തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന വാദ് മദനിയെ സൈന്യവും സഖ്യകക്ഷികളും മോചിപ്പിച്ചതായി സർക്കാരിൻ്റെ വക്താവും സാംസ്കാരിക, മന്ത്രിയുമായ ഖാലിദ് അലിസർ പറഞ്ഞു.