മുഹമ്മദ് ബാസൂമിനെതിരിച്ചു കൊണ്ടു വരാനുള്ള നയതന്ത്ര നീക്കം പാളി.

നിയാമി: നൈജറില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് ബാസൂമിനെ ഭരണത്തില്‍ പുനഃപ്രതിഷ്ഠിക്കാനുള്ള നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ്, ആഫ്രിക്കൻ യൂണിയൻ, ഐക്യരാഷ്‌ട്ര സഭ എന്നിവയുടെ പ്രതിനിധികളുടെ നയന്ത്രസന്ദര്‍ശനം നൈജറിലെ പട്ടാള ഭരണകൂടം നിരസിച്ചു.

പട്ടാള ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നും പുറത്താക്കപ്പെട്ട പ്രസിഡന്‍റ് ബാസൂമിനെ കാണാൻ അനുവദിച്ചില്ലെന്നും ആക്ടിംഗ് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നൂലാൻഡ് പറഞ്ഞു.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസിലെ അംഗങ്ങള്‍ വ്യാഴാഴ്ച നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ കൂടിക്കാഴ്ച നടത്തും.