ആപ്പിനെ തൂത്തുവാരി ബിജെപി; കെജ്രിവാളും തോറ്റു.

27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിൽ ബിജെപി.2015 മൂന്ന് സീറ്റും2020ൽ എട്ട് സീറ്റുമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. ബി ജെ പി നേതാക്കാള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി.8 സീറ്റിൽ നിന്നും 47 സീറ്റിലേക്കുള്ള കുതിപ്പാണ് ബിജെപി നടത്തിയത്.മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ബിജെപി ജയിച്ചു കയറി.കർഷക സമരത്തിൻറെ മുഖ്യ കേന്ദ്രങ്ങളായ ജാട്ട് മേഖലകൾ പൂർണ്ണമായും ബിജെപിക്കൊപ്പം നിന്നു.

ഒരുകാലത്ത് രാജ്യം അടക്കി ഭരിച്ചിരുന്ന കോൺഗ്രസ് സംപൂജ്യരായി എന്നതും തിരഞ്ഞെടുപ്പിലെ പ്രധാന സംഭവമാണ്.70  മണ്ഡലങ്ങളിൽഒരിടത്ത് പോലും ജയിക്കാൻ സാധിച്ചില്ല എന്നത് പാർട്ടിയുടെ പതനം എത്രത്തോളം രൂക്ഷമാണ് എന്നത് വ്യക്തമാക്കുന്നു.1998 നും 2013 നും ഇടയില്‍ 15 വര്‍ഷം ദേശീയ തലസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസാണ് ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞത്. ഇത്തവണ കോണ്‍ഗ്രസ് ആം ആദ്മിയുടെ വോട്ട് പിടിച്ചതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത് എന്നാണ് വിവരം.

ഡല്‍ഹിയില്‍ പത്തുവർഷം നീണ്ട അരവിന്ദ് കെജ്രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പർവേശ് സാഹിബ് സിങ്ങിനോടാണ് കെജ്രിവാള്‍ പരാജയപ്പെട്ടത്. 1844 വോട്ടിനായിരുന്നു തോല്‍വി.കെജ്രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍ പർവേശ് 22034 വോട്ടും നേടി.

ആപ്പിലെ മറ്റൊരു പ്രധാന മുഖമായ സീസോദിയക്കും കാലിടറി.572 വോട്ടിനായിരുന്നു സിസോദിയയുടെ തോല്‍വി. ബി.ജെ.പിയുടെ തർവീന്ദർ സിങ്ങാണ് ഇവിടെ വിജയിച്ചത്. മനീഷ് സിസോദിയ 34060 വോട്ട് നേടിയപ്പോള്‍ തർവീന്ദർ 34632 വോട്ട് നേടി.

കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച്‌ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ബിജെപിക്കെതിരെ പോരാടാന്‍ കൈകോര്‍ത്ത ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം. ‘കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ’ എന്ന് സമൂഹമാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള പങ്കുവെച്ച കുറുപ്പിൽ പറഞ്ഞു.അരവിന്ദ് കേജരിവാള്‍ പണം കണ്ട് മതിമറന്നുവെന്ന് കേജരിവാളിന്റെ  ഗുരുവായ അണ്ണാ ഹസാരെ പ്രതികരിച്ചു.