ശ്രീദേവിക്ക് ആദരവുമായി ഗൂഗിൾ.

അന്തരിച്ച നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരം. ഇന്ത്യയുടെ പ്രിയനായികയ്ക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.അഞ്ചുവര്‍ഷം മുമ്ബായിരുന്നു ശ്രീദേവി മരണപ്പെട്ടത്.ബോളിവുഡില്‍ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു ശ്രീദേവി. നാലാം വയസ്സില്‍ ‘തുണൈവൻ’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയം തുടങ്ങി. 1980 കളില്‍ നായിക വേഷം ചെയ്തുതുടങ്ങിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവര്‍ഷം, ആ നിമിഷം, സത്യവാൻ സാവിത്രിയടക്കം ഏകദേശം 26-ഓളം മലയാളസിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.