ന്യൂഡല്‍ഹി: ഐഎസ്‌ഐ ചാരനായ പ്രവര്‍ത്തിച്ച് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഭീകരനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി.കലീം അഹമ്മദെന്നയാളാണ് പിടിയിലായത്. രാജ്യത്ത് ജിഹാദ് വളര്‍ത്താന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. വിവിധ സേനാ വിഭാഗങ്ങളെ ഇയാള്‍ നിരീക്ഷിച്ചുവരികെയായിരുന്നു.
ഐഎസ്‌ഐ ചാരനായി പ്രവര്‍ത്തിച്ചിരുന്ന പ്രതി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമാധാനവും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വാട്‌സ് ആപ്പ് വഴി രാജ്യത്തിന്റെ സുരക്ഷാ മേഖലകളുടെ ഫോട്ടോകളും വീഡിയോകളും തീവ്രവാദ ഗ്രൂപ്പിന് അയച്ചുനല്‍കിയിരുന്നതായും യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. അഞ്ചുവര്‍ഷം മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ച ഇയാള്‍ ഐഎസ്‌ഐ തലവന്മാരെ സന്ദര്‍ശിച്ചിരുന്നു. കലീം അഹമ്മദിന്റെ സഹോദരന്‍ തസീമും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍പങ്കാളിയായിരുന്നതായി പേലീസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങളാണ് ഇയാളില്‍ നിന്ന് ലഭിച്ചത്. പാകിസ്താനില്‍ ബന്ധുക്കളെ കാണാന്‍ പോയപ്പോള്‍ ഐഎസ്‌ഐ തലവന്മാരെ സന്ദര്‍ശിച്ച ഇയാള്‍ അവരുമായി ബന്ധം സ്ഥാപിച്ചു. രാജ്യത്തെ ഒറ്റുക്കൊടുക്കാനും ഇവിടെ നിരവധി സ്‌ഫോടനങ്ങള്‍ നടത്താനും അവരില്‍ നിന്ന് പണം വാങ്ങി.
ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്‌ട്രമാക്കുകയായിരുന്നു ലക്ഷ്യം. വ്യാജ ഐഡികാര്‍ഡ് ഉപയോഗിച്ച് എടുത്ത സീം കാര്‍ഡ് ഉപയോഗിച്ചാണ് വാട്‌സ് ആപ്പ് വഴി ഇയാള്‍ സുരക്ഷാ വിവരങ്ങളും ചിത്രങ്ങളും അയച്ചിരുന്നത്.യുവാക്കളെ ഉപയോഗിച്ച് രാജ്യത്ത് ജീഹാദിന് ശ്രമിച്ചിരുന്ന ഇയാള്‍ ലക്ഷ്യമിട്ടിരുന്നത് വമ്ബന്‍ ആക്രമണങ്ങള്‍ക്കാണെന്ന് എസ്ടിഎഫ് അറിയിച്ചു. മിററ്റിലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും ശേഖരങ്ങളും കണ്ടെത്തിയിരുന്നു.

