18 വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം ;സുപ്രീംകോടതി കേന്ദ്രത്തിനോട് നിലപാട് ചോദിച്ചു.

സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്, 18 പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ നിരവധിപേര്‍ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാപരമായി സാധൂകരിക്കാവുന്നതല്ലെന്നും നിയമത്തിലെ ഈയൊരു ശൂന്യമായ ഭാഗം നികത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

16നും 18നും ഇടയിലുള്ളവര്‍ക്ക് മാനസികവും ശാരീരികവും സാമൂഹികവുമായി കാര്യങ്ങള്‍ മനസ്സിലാക്കാനും സ്വതന്ത്രമായി തീരുമാനം എടുക്കാനും സാധിക്കും. സ്വാതന്ത്ര്യപൂര്‍വം സ്വമേധയാ തീരുമാനം എടുക്കുന്നതിന് കൗമാരക്കാരെ ഭരണകൂടങ്ങള്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.