മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ സ്വത്ത് നഷ്ടമാകും: നിയമവുമായി യുപി .


ലക്നൗ:മാതാപിതാക്കളെ പരിചരിച്ചില്ലെങ്കില്‍ സ്വത്ത് നഷ്ടമാകും; പുതിയ നിയമവുമായി യോഗി സര്‍ക്കാര്‍.പ്രായമായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ യോഗി സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരുടെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ റൂള്‍സ് 2014 ഭേദഗതി ചെയ്യും. ഇതിനായുളള നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുണ്ട്.

അഭിഭാഷകരുമായി കൂടി ആലോചിച്ച ശേഷം സാമൂഹ്യക്ഷേമ വകുപ്പ് യോഗി ആദിത്യനാഥിന് മുന്നില്‍ പുതിയ നിര്‍ദ്ദേശം അവതരിപ്പിക്കും. ഈ നിര്‍ദ്ദേശത്തിലൂടെ, വയോധികരായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളെയും ബന്ധുക്കളെയും സ്വത്തില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ എളുപ്പമാക്കും. ഇതിലൂടെ 30 ദിവസത്തിനുള്ളില്‍ മക്കളെ സ്വത്തില്‍ നിന്ന് പുറത്താക്കാനാകും. ഇതിനായിപോലീസും മാതാപിതാക്കളെ സഹായിക്കും.

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ റൂള്‍സ് 2014 ലാണ് ഉത്തര്‍പ്രദേശില്‍ നിലവില്‍വന്നത്‌. 2007 ലെ കേന്ദ്ര സര്‍ക്കാരിലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

ഈ ചട്ടപ്രകാരം ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിലാണ് മെയിന്റനന്‍സ് അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തെ ഏഴാം നിയമ കമ്മീഷന്‍, പഴയ ചട്ടങ്ങള്‍ക്ക് ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് 22 (എ), 22(ബി), 22 (സി) എന്നീ ചട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇത് നിലവില്‍ വന്നാല്‍ മുതിര്‍ന്ന പൗരന്മാരെ പരിപാലിക്കാത്ത മക്കളെയോ ബന്ധുക്കളെയോ അവരുടെ നിയമപരമായ സ്വത്തില്‍ നിന്ന് പുറത്താക്കാനുള്ള വ്യവസ്ഥയുണ്ടാകും.ഇവരെ ഒഴിപ്പിക്കുന്നതിനുള്ള അപേക്ഷയും അധികൃതര്‍ക്ക് മുമ്ബാകെ നല്‍കാവുന്നതാണ്.

ഈ നിര്‍ദ്ദേശപ്രകാരം, മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ സ്വത്തില്‍ നിന്ന് മക്കളെ ഒഴിപ്പിക്കാനുള്ള അപേക്ഷ അധകൃതര്‍ക്ക് സമര്‍പ്പിക്കാം.അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, ഏതെങ്കിലും സ്ഥാപനത്തിന്റെ പേരില്‍ അപേക്ഷ സമര്‍പ്പിക്കാം. ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍(ബി), 22 (സി) എന്നീ ചട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇത് നിലവില്‍ വന്നാല്‍ മുതിര്‍ന്ന പൗരന്മാരെ പരിപാലിക്കാത്ത മക്കളെയോ ബന്ധുക്കളെയോ അവരുടെ നിയമപരമായ സ്വത്തില്‍ നിന്ന് പുറത്താക്കാനുള്ള വ്യവസ്ഥയുണ്ടാകും.ഇവരെ ഒഴിപ്പിക്കുന്നതിനുള്ള അപേക്ഷയും അധികൃതര്‍ക്ക് മുമ്ബാകെ നല്‍കാവുന്നതാണ്.

ഈ നിർദ്ദേശപ്രകാരം, മുതിർന്ന പൗരന്മാർക്ക് അവരുടെ സ്വത്തിൽ നിന്ന് മക്കളെ ഒഴിപ്പിക്കാനുള്ള അപേക്ഷ അധകൃതർക്ക് സമർപ്പിക്കാം.അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ, ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിൽ അപേക്ഷ സമർപ്പിക്കാം. ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിക്കാൻട്രൈബ്യൂണലിന് അധികാരമുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ സ്വത്ത് നിന്ന് ഒഴിയാൻ തയ്യാറായില്ലെങ്കിൽ ട്രൈബ്യൂണൽ വയോജനങ്ങളെ സ്വത്ത് കൈവശപ്പെടുത്താൻ സഹായിക്കും.