കോപ്പന്‍ഹേഗ്: ഡെൻമാര്‍ക്കില്‍ പൊതുസ്ഥലത്ത് ഖുറാനും ബൈബിളും കത്തിക്കുന്നത് ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം.ഇതിനായി ബില്‍ അവതരിപ്പിക്കാൻ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പുതിയ ബില്‍ പ്രകാരം ഖുറാനോ ബൈബിളോ തോറയോ കത്തിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കും. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഡാനിഷ് സര്‍ക്കാരിന്‍റെ നീക്കം.
മതവിഭാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള വസ്തുക്കളുടെ ശരിയായ രീതിയിലല്ലാത്ത കൈകാര്യം ചെയ്യലുകള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്നാണ് ഡെന്‍മാര്‍ക്ക് നിയമ വിഭാഗ മന്ത്രി പീറ്റര്‍ഹമ്മല്‍ഗാര്‍ഡ് മാധ്യമങ്ങളോട് വിശദമാക്കിയത്. നിയമം ഖുറാന്‍,കത്തിച്ച് നടത്തിയ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ വന്‍ വിവാദമായി മാറിയിരുന്നു. സ്വീഡനിലും ഡെന്മാര്‍ക്കിലും നടന്ന ഖുറാൻ കത്തിക്കല്‍ പ്രക്ഷോഭത്തെ അപലപിച്ച് വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഖുറാന്‍ കോപ്പി കത്തിച്ചതില്‍ പ്രതിഷേധമറിയിക്കാന്‍ സൗദി അറേബ്യ ഡെന്മാര്‍ക്ക് സ്ഥാനപതിയെ വിളിച്ചുവരുത്തിയിരുന്നു. ഡെന്മാര്‍ക്ക് എംബസി ഷാര്‍ഷെ ദഫെയെ വിളിച്ചുവരുത്തിയയാണ് പ്രതിഷേധം അറിയിച്ചത്. ഇതിന് പിന്നാലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിശാലമായ അര്‍ഥമുണ്ടെങ്കിലും ഭരണഘടനക്കുള്ളില്‍ നില്‍ക്കുന്ന ചട്ടക്കൂടിനുള്ളിലായിരിക്കണം.

