ന്യൂഡൽഹി:ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ സ്ഥിര അംഗത്വം നല്‍കി. ഇതോടെ ജി 20യിലെ അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ജി 20ലേക്ക് ആഫ്രിക്കന്‍ യൂണിയനെ ക്ഷണിക്കുകയാണെന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി . ഇതിന് പിന്നാലെ യൂണിയന്‍ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ (എയു) ചെയര്‍പേഴ്സണുമായ അസലി അസൗമാനിയെ വേദിയില്‍ അദ്ദേഹത്തിനായി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ സ്വീകരിച്ചു.
ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍അംഗത്വം നല്‍കാനുള്ള ഇന്ത്യയുടെ നിര്‍ദേശത്തിന് നേരത്തെ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് സമവായത്തില്‍ എത്തുകയായിരുന്നു. അതേസമയം റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും ജി 20 വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു. കോവിഡിന് ശേഷം പല രാജ്യങ്ങള്‍ക്കുനിടയിലുള്ള വിശ്വാസരാഹിത്യം പ്രകടമാകുന്നുണ്ട്.
കോവിഡിന് ശേഷമാണുണ്ടായ യുദ്ധവും ഈ വിശ്വാസരാഹിത്യം വര്‍ധിക്കാന്‍ ഇടയാക്കി. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ജി 20 ഉച്ചകോടി കൈക്കൊള്ളണമെന്ന് മോദി . ഇരുരാജ്യങ്ങളുടെയും പേര് പരാമര്‍ശിക്കാതെയായിരുന്നു ഇക്കാര്യം മോദി പറഞ്ഞത്.

