ലോക നേതാക്കൾ രാജ്ഘട്ടിലെത്തി.

ന്യൂഡൽഹി:രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച്‌ ലോകനേതാക്കള്‍. അത്യപൂര്‍വ നിമിഷത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം.ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തിയ ലോക രാജ്യങ്ങളുടെ നേതാക്കള്‍ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് ആദരമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഷോള്‍ അണിയിച്ച്‌ രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബര്‍മതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച്‌ രാജ്ഘട്ടിലേക്കെത്തിയ നേതാക്കള്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ഒരുമിനിറ്റ് മൌനം ആചരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന് ഇമ്മാനുവല്‍ മക്രോണ്‍ അടക്കം നേതാക്കളാണ് ഗാന്ധിക്ക് രാജ്ഘട്ടില്‍ ആദമര്‍പ്പിച്ചത്. .