ജി 20  ചർച്ചയിൽ സമവായം; സന്തോഷം പ്രകടിപ്പിച്ച് ശശി തരൂർ .


ജി 20  ചർച്ചയിൽ സമവായം; സന്തോഷം പ്രകടിപ്പിച്ച് ശശി തരൂർ .

ന്യൂഡൽഹി:ജി20 നയപ്രഖ്യാപനത്തില്‍ ഇന്ത്യ 100 ശതമാനം സമവായം കൈവരിച്ചതായി ജി20 ഷെര്‍പ്പ അറിയിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ശശീ തരൂർ എം പി .ജി20 നയപ്രഖ്യാപനത്തില്‍ ഇന്ത്യ 100 ശതമാനം സമവായം കൈവരിച്ചതായി ജി20 ഷെര്‍പ്പ അറിയിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്.ചര്‍ച്ചകളില്‍ സമവായം കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റഷ്യ-യുക്രെയ്ൻ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സമവായ പ്രസ്താവന അവതരിപ്പിക്കാൻ 200 മണിക്കൂറോളം തുടര്‍ച്ചയായ ചര്‍ച്ചകള്‍ ആവശ്യമായിരുന്നുവെന്ന് ജി20- ഷെര്‍പ്പ അമിതാഭ് കാന്ത് പറഞ്ഞിരുന്നു.

ഈ അവസരത്തില്‍ അമിതാഭ് കാന്തിന് അഭിനന്ദനം അറിയിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഐഎഎസ് തിരഞ്ഞെടുത്തപ്പോള്‍ ഐഎഫ്‌എസിന് നഷ്ടമായത് ഒരു മികച്ച നയതജ്ഞ്രനെയാണ്. ചൈനയും റഷ്യയുമായി ചര്‍ച്ചകള്‍ അവസാനിച്ചത് ഉച്ചകോടിയുടെ തലേ രാത്രി മാത്രമായിരുന്നുവെന്ന് അമിതാഭ് കാന്ത് തന്നെ പറയുന്നു. ഇന്ത്യയുടെ അഭിമാന


നിമിഷമാണ് ഇത്- ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.സമവായം കൈവരിക്കാനായി ചര്‍ച്ചകളുടെ പരമ്ബരകളാണ് നടത്തിയതെന്ന് ഷെര്‍പ്പ പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഒപ്പം ചേര്‍ക്കാനായി നിര്‍ത്താതെ 200 മണിക്കൂറുകള്‍ വരെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ബ്രസീല്‍,ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ പിന്തുണയും ജി20 നയപ്രഖ്യാപന പ്രസ്താവനയ്‌ക്ക് ഉത്തേജനം നല്‍കി. ഉച്ചകോടിയുടെ തലേരാത്രിയാണ് ഇന്ത്യ ജി20 രാജ്യങ്ങള്‍ക്ക് നയപ്രഖ്യാപനത്തിന്റെ അന്തിമ രൂപരേഖ അയച്ച്‌ നല്‍കിയത്. നീണ്ട ചര്‍ച്ചകളുടെ ഫലമാണ് നയപ്രഖ്യാപനമെന്നും പൂര്‍ണ അഭിപ്രായ ഐക്യം കൈവരിച്ചത് അഭിമാനകരവുമാണ്.