മലയാളികൾക്കെതിരെ തെലുങ്കാനയിൽ യുഎപിഎ കേസ് .
ഹൈദരാബാദ്: മലയാളി മാധ്യമപ്രവർത്തകനടക്കമുള്ള മലയാളികൾക്കെതിരെയാണ് തെലങ്കാന പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. മലബാർ ജേർണൽ ചീഫ് എഡിറ്ററുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കം ഏഴ് മലയാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത. കെ.മുരളി (അജിത്), സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. മൊയ്തീൻ (മലപ്പുറം), പ്രദീപ്, വർഗീസ് എന്നിവരാണ് ലിസ്റ്റിലെ മലയാളികൾ.യു.എ.പി.എയുടെ സെക്ഷന്‍ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്ഷന്‍ 25 പ്രകാരവുമാണ് കേസ്. കേസില്‍ ‘ ഉന്നത…

