താലിബാൻ സർക്കാറിലെ പ്രമുഖൻ കൊല്ലപ്പെട്ടു.
കാബൂൾ :താലിബാൻ സർക്കാരിന്റെ അഭയാർഥി കാര്യമന്ത്രിയും മുൻ ഭീകരനുമായ ഖലീല്‍ ഹഖാനി കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.അഭയാർത്ഥി മന്ത്രാലയത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തില്‍ ഹഖാനിയും നാല് അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് . ഹഖാനി ശൃംഖലയിലെ മുതിർന്ന അംഗവും താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ ബന്ധുവുമാണ് ഖലീല്‍ ഹഖാനി. അഫ്ഗാനിസ്ഥാനിലേക്ക് വരുന്ന അഭയാർത്ഥികളുടെ പ്രശ്നങ്ങള്‍ ഖലീലാണ് കൈകാര്യം ചെയ്തിരുന്നത് . സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് താലിബാൻ അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഹഖാനിയെ…

