വയനാട് ദുരന്തം ലോക ശ്രദ്ധയിൽ; അനുശോചനം രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ.
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍ദുരന്തം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നു.യു.എസ്, റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വയനാടിന്റെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചത്. കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തില്‍ പറഞ്ഞു. ‘കേരളത്തിലെ ഉരുള്‍…

