വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ടയാൾ പിടിയിൽ .
കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്. കൽപ്പറ്റ :വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നളാണ് പിടിയിലായത്. കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് സംഘാഗങ്ങൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്. അതേസമയം വയനാട് തലപ്പുഴയിലെത്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കബനീദളത്തിലെ അംഗങ്ങളായ സി…

