ഇനി ബില്ലുകൾ നിഷ്പ്രയാസം പാസാക്കാം;രാജ്യസഭയിലും കരുത്ത് നേടി ബിജെപി.

ന്യൂഡൽഹി :രാജ്യസഭയിലേക്കു നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ നികത്തപ്പെട്ടതോടെ പാർലമെൻ്റിന്റെ ഉപരിസഭയില്‍ എൻ ഡി എ ക്ക് ഭൂരിപക്ഷമായി.12 അംഗങ്ങളുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒമ്ബത് പേരും ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ) സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരും കോണ്‍ഗ്രസില്‍ നിന്ന് ഒരാളുമാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെൻ്റിന്റെ ഉപരിസഭയില്‍ ബി.ജെ.പിക്ക് സ്വന്തം സംഖ്യയും സഖ്യകക്ഷികളുടെ ശക്തിയും വർദ്ധിക്കുന്നതോടെ ഭൂരിപക്ഷം നേടിയത് ബില്ലുകള്‍ സുഗമമായി പാസാക്കാൻ ഭരണ സഖ്യത്തെ സഹായിക്കും. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും…

Read Full News

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് .

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്‌സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്‌സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. മറ്റാരും പത്രികസമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

Read Full News

അമ്മയെ കൈവിട്ട് മോഹന്‍ലാല്‍.

എറണാകുളം :അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി.നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി…

Read Full News

ഉക്രൈൻ പവർ സ്റ്റേഷനിൽ റഷ്യയുടെ മിസൈൽ മഴ.

കീവ്: രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 200 ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഊർജമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. വൈദ്യുതിയും വെള്ളവും പലയിടത്തും മുടങ്ങിയതായാണ് റിപ്പോർട്ടുകള്‍. ശൈത്യകാലത്തിനു തൊട്ടു മുൻപ് ഊർജ നിലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തിന് തിരിച്ചടിയായി. റഷ്യൻ ഡ്രോണുകളില്‍ ഒന്ന് അയല്‍രാജ്യമായ പോളണ്ടിന്റെ അതിർത്തി കടന്നു. 127 ഇൻകമിംഗ് മിസൈലുകളിൽ 102 ഉം 109 ഡ്രോണുകളിൽ 99 ഉം വ്യോമസേന തകർത്തുവെന്ന് എയർഫോഴ്‌സ്…

Read Full News

ഹിസ്ബുല്ല ആക്രമണം; ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ .

കമാൻഡർ ഫഹദ്ഷുക്കർ കൊല്ലപ്പെട്ടതിന് മറുപടിയായി “വലിയ എണ്ണം മിസൈലുകൾ” ഉപയോഗിച്ച് ഇസ്രായേലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ഹിസ്ബുള്ള പറഞ്ഞു . മെറോൺ ബേസ്, അധിനിവേശ ഗോലാൻ കുന്നുകളിലെ നാല് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 11 ഇസ്രായേലി സൈനിക താവളങ്ങളിലും ബാരക്കുകളിലും 320 ലധികം കത്യുഷ റോക്കറ്റുകൾ തൊടുത്തുവിട്ടതായി ലെബനീസ് ഗ്രൂപ്പ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഡ്രോണുകളുടെ കടന്നുകയറ്റം സുഗമമാക്കുന്നതിനാണ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പറഞ്ഞു. “ആസൂത്രണം ചെയ്തതുപോലെ ഡ്രോണുകൾ കടന്നുപോയി.” “ലെബനനിലെ മിക്ക ഇസ്രായേലി ആക്രമണങ്ങളും…

Read Full News

ലൈംഗിക ആരോപണത്തിൽ കുലുങ്ങി മലയാളം; പ്രമുഖർ രാജിവച്ചു.

തിരുവനന്തപുരം: താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്. ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്. ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി അതുകൊണ്ടാണ് മോഹന്‍ലാലിന് നേരിട്ട് രാജിക്കത്ത് നല്‍കിയത്. ഇപ്പോഴുള്ളത് ഊട്ടിയിലാണ്. നേരിട്ടെത്തി വിശദീകരണം നല്‍കുമെന്നും സിദ്ദിഖ് വ്യക്തമാക്കി. സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി…

Read Full News

മോദി യുക്രെയിനിൽ ;കെട്ടിപ്പിടിച്ച് സെലൻസ്കി.

കീവ്’:യുക്രെയ്ൻ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയിൽ 4 കരാറുകള്‍ ഒപ്പിട്ടു.ചർച്ചയ്ക്കിടെ ഇന്ത്യ – യുക്രെയ്ൻ സഹകരണം ശക്തമാക്കാനുള്ള നാലു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. വിവിധ മേഖലകളില്‍ സഹകരിച്ച്‌ പ്രവർത്തിക്കാൻ ഇന്ത്യയും യുക്രെയ്നും തീരുമാനിച്ചു. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ട്രെയിൻ മാർഗം യുക്രെയ്നിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്.റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ…

Read Full News

ബ്ലാക്ക് മാജിക്കിനും നരബലിക്കും എതിരെയുള്ള ബില്ല് പാസാക്കി.

അഹമ്മദാബാദ്:നരബലി അടക്കമുള്ള ദുർമന്ത്രവാദങ്ങള്‍ തടയാൻ ലക്ഷ്യമിട്ട് ഗുജറാത്ത് പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഹ്യൂമൻ സാക്രിഫൈസ് ആൻഡ് അതർ ഇൻഹ്യൂമൻ, എവിള്‍ ആൻഡ് അഘോരി പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ബില്‍ 2024 ഗുജറാത്ത് നിയമസഭ ബുധനാഴ്ച ഏകകണ്ഠമായി പാസാക്കി. ദുരാചാരങ്ങളിൽ നിന്നും അമാനുഷിക പ്രവർത്തനങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ദുർബ്ബലരായ വ്യക്തികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ഉപജാപകർ പലപ്പോഴും കൈകാര്യം ചെയ്യുന്ന ദുഷിച്ച ആചാരങ്ങൾ പ്രചരിപ്പിക്കുന്നത് നിരോധിക്കുന്നതിനുള്ള അതിൻ്റെ ഉദ്ദേശ്യം ഊന്നിപ്പറഞ്ഞുകൊണ്ട് ബില്ലിൻ്റെ…

Read Full News

മോഡിക്ക് വാഴ്സോയിൽ ഉജ്ജ്വല വരവേൽപ്പ്.

വാഴ്സോ :പോളണ്ട് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. വാഴ്സോയിലെ സൈനിക വിമാനത്താവളത്തിലെത്തിയ മോദിയെ ഗാർഡ് ഓഫ് ഓണർ നല്‍കി പോളിഷ് സേന സ്വീകരിച്ചു.45 വർഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. 1979ല്‍ മൊറാർജി ദേശായിയാണ് ഒടുവില്‍ പോളണ്ട് സന്ദർശിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കടക്കമുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാർത്ഥികളെ സ്വീകരിച്ച ഇന്ത്യൻ രാജാക്കൻമാർക്ക് പോളണ്ടിലുള്ള സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. ഇരു…

Read Full News

എമര്‍ജന്‍സി നിരോധിക്കണം;ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി.

ചണ്ഡിഗഡ്:കങ്കണ റണൌട്ടിന്‍റെ ചിത്രം നിരോധിക്കണം, ആവശ്യവുമായി സിക്ക് സംഘടന .ബോളിവുഡ് നടിയും ലോക്സഭയിലെ ബിജെപി എംപിയുമായ കങ്കണ റണൌട്ടിന്‍റെ ചിത്രം എമര്‍ജന്‍സി അടുത്ത മാസം റിലീസ് ചെയ്യാനിരിക്കെ പഞ്ചാബില്‍ ഇതിനെതിരെ വിവാദം ഉയരുകയാണ്.സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധിക്കുകയും സംസ്ഥാനത്ത് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) രംഗത്ത് എത്തി. പഞ്ചാബിലെ മുന്‍ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്‌എഡി) ചിത്രത്തിൻ്റെ റിലീസിനെ എതിർക്കുകയും. ഇക്കാര്യത്തില്‍ തൻ്റെ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി മാൻ…

Read Full News