ലഡാക്കിൽ അട്ടിമറി വിജയവുമായി കോൺഗ്രസ് സഖ്യം;ബിജെപി രണ്ട് സീറ്റിൽ ഒതുങ്ങി .
ലഡാക്ക്: ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറൻസ് സഖ്യം 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യ വോട്ടെടുപ്പാഞ്ഞത്. 26 സീറ്റുകളുള്ള ലഡാക്ക് കൗണ്‍സിലിന്റെ വോട്ടെണ്ണലില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറൻസും ബിജെപിയെ ബഹുദൂരം പിന്നിലാക്കി മുന്നേറി. ഫലം പ്രഖ്യാപിച്ച 22 സീറ്റുകളില്‍ കോണ്‍ഗ്രസ് എട്ട് സീറ്റും നാഷണല്‍ കോണ്‍ഫറൻസ് 11 സീറ്റും നേടിയാണ് കുതിച്ചത്.ബിജെപിക്ക് രണ്ട് സീറ്റും ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുമാണ്…

