കുസാറ്റിൽ വൻ ദുരന്തം ;തിക്കിലും തിരക്കിലും നാല് വിദ്യാർത്ഥികൾ മരിച്ചു.
കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍(CUSAT) തിക്കിലും തിരക്കിലും(Stampede) വന്‍ ദുരന്തം. നാല് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് പേര് പെണ്‍കുട്ടികളും രണ്ട് പേര് ആണ്‍കുട്ടികളുമാണ് മരിച്ചത്. 46 പേര്‍ക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. ടെക് ഫെസ്റ്റിന്റെ(Tech fest) ഭാഗമായി നടന്ന ഗാനമേളക്കിടെ മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന്…

