ജൂൺ 25 ഇനി ഭരണഘടന ഹത്യാ ദിനം.
ന്യൂഡൽഹി :ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയില്‍ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകള്‍ സഹിച്ചവരുടെ സംഭാവനകള്‍ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.1975 മുതൽ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥ , രാജ്യത്തിന് ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി…

