ഇസ്രായേൽ -ഹമാസ് യുദ്ധം; ഇന്ത്യക്ക് വൻ തൊഴിലവസരം.
ടെല്‍ അവിവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയ ഫലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്.100,000 തൊഴിലാളികളെ വേണമെന്നാണ് ഇസ്രായേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികള്‍ക്ക് പകരമായി 100,000 തൊഴിലാളികളെ ഉടനടി നല്‍കാൻ ഇസ്രായേല്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗള്‍ എക്സില്‍ കുറിച്ചു. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്‌സിംഗ് മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യയും ഇസ്രായേലും…

