മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ പട്ടാള അട്ടിമറി.
55 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന പ്രസിഡന്റ് അലി ബോംഗോ ഒഡിംബ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് സൈനിക അട്ടിമറിയുണ്ടായത്.64കാരനായ പ്രസിഡന്റും കുടുംബവും തങ്ങളുടെ തടവിലാണെന്ന് സൈന്യം പ്രഖ്യാപിച്ചു. തുടര്‍ന്ന്, ഗാംബോയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തി. സൈനികര്‍ക്കൊപ്പം ദേശീയ ഗാനം ആലപിച്ചാണ് തലസ്ഥാന നഗരമായ ലിബ്രെവില്ലെയില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തിയത്.വര്‍ഷങ്ങളായി ഈ ഭരണം അവസാനിക്കാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സൈന്യത്തിന് നന്ദി പറയുന്നെന്നും ആഹ്ലാദ പ്രകടനത്തിന് എത്തിയവര്‍ പറഞ്ഞു. എവിടെയാണ് പ്രസിഡന്റിനെ തടവിലാക്കിയിരിക്കുന്നത് എന്നത് സംബന്ധിച്ച…

