അടുത്ത തീവ്രവാദിയും കൊല്ലപ്പെട്ടു;പാക്കിസ്ഥാൻ ഇന്ത്യ വിരുദ്ധരുടെ ശവപ്പറമ്പായി മാറുന്നു.

ഇസ്ലാമാബാദ് : തീവ്ര മതപ്രഭാഷകനും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ അറിയപ്പെടുന്ന പിന്തുണക്കാരനുമായ മൗലാന ഷേര്‍ ബഹാദൂറിനെ അജ്ഞാതര്‍ വെടിവച്ച്‌ കൊന്നു .പെഷവാറിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ വച്ചാണ് അജ്ഞാതര്‍ മൗലാനയെ കൊലപ്പെടുത്തിയത്. മൗലാന ഷെര്‍ ബഹാദൂറിന്റെ മൃതദേഹത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കട്ടിലില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം . പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റത് തല്‍ക്ഷണം മരണത്തിനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ജയ്‌ഷെ മുഹമ്മദ് കമാൻഡര്‍ യൂനുസ് ഖാനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മൗലാന ഷെര്‍ ബഹാദൂറിന്റെ മരണം. സംഘടനയിലേക്കുള്ള…

Read Full News

നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് മോദി .

ഡല്‍ഹി: നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി ഭരണം ഉറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നരേന്ദ്രമോദി നന്ദി അറിയിച്ചു. ബിജെപിക്കുള്ള പിന്തുണ ഓരോ വര്‍ഷവും കൂടുകയാണ്. വരും വര്‍ഷങ്ങളിലും ഇത് തുടരും. തെലങ്കാനയുമായി ബിജെപിക്കുള്ള ബന്ധം ആര്‍ക്കും തകര്‍ക്കാനാകില്ല. തെലങ്കാനയില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിനായി പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. വൈകിട്ട് ഡല്‍ഹിയിലെ…

Read Full News

ജനവിധി അംഗീകരിക്കുന്നു ;രാഹുൽ.

ന്യൂഡല്‍ഹി: നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി.ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.’മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങള്‍ വിനയപൂര്‍വ്വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും.’ -രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി, ‘പ്രജാലു തെലങ്കാന’ (ജനങ്ങളുടെ തെലങ്കാന) യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും നല്‍കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി…

Read Full News

കോൺഗ്രസിന്റെ വിജയം തെലുങ്കാനയിലെ രക്തസാക്ഷികൾക്ക് സമർപ്പിക്കുന്നു;രേവന്ത് റെഡ്ഡി.

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം തെലങ്കാനയിലെ രക്തസാക്ഷികൾക്ക് സമർപ്പിക്കുന്നതായി തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് എ രേവന്ത് റെഡ്ഡി. ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും തെലങ്കാന സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന്റെ പേര് അംബേദ്കർ പ്രജാഭവൻ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് പാർട്ടി ആസ്ഥാനമായ ഗാന്ധിഭവനിൽ മാധ്യമങ്ങളോട് പറഞ്ഞു. ദരിദ്രരെ സഹായിക്കാനും തെലങ്കാനയെ വികസനത്തിന്റെ പാതയിൽ മുന്നോട്ട് കൊണ്ടുപോകാനും സർക്കാർ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള മുൻനിരക്കാരനായ…

Read Full News

തെലുങ്കാനയെ ഞെട്ടിച്ച് ബിജെപി സ്ഥാനാർത്ഥി .

ഹൈദരാബാദ്: കാമറെഡ്ഡിയിൽ ബിജെപി സ്ഥാനാർത്ഥി കെ വെങ്കട്ട രമണ റെഡ്ഡി നിലവിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും ടിപിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയെയും പരാജയപ്പെടുത്തി.മത്സരം അവസാന റൗണ്ടിൽ  66444 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി കെസിആറിനെയും രേവന്തിനെയും മറികടക്കുകയായിരുന്നു. കെസിആർ 59751 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തും രേവന്ത് 54774 വോട്ടു നേടി മൂന്നാം സ്ഥാനത്തുമെത്തി. ഈ വിജയത്തോടെ തെലങ്കാനയിലെ രണ്ട് മുൻനിര പാർട്ടികളിലെ രണ്ട് പ്രമുഖരെ പരാജയപ്പെടുത്തി വെങ്കട രമണ റെഡ്ഡി ‘ താരമായി. മുഖ്യമന്ത്രി…

Read Full News

താമര പടയോട്ടത്തിൽ ഹിന്ദി ഹൃദയഭൂമി ; തെലുങ്കാനയിൽ ശക്തനെ കട പുഴകി കോൺഗ്രസ്.

ന്യൂഡൽഹി:മൂന്ന് സംസ്ഥാനങ്ങളിലെ മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.വിജയാഘോഷത്തില്‍ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.പാര്‍ട്ടി ആസ്ഥാനങ്ങളില്‍ വലിയ ആഹ്ലാദപ്രകടനും ലഡുവിതരണവും തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിളങ്ങും ജയമാണ് ബിജെപി സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരണമുള്ളത്. തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി…

Read Full News

കുറുന്തോട്ടിക്കും വാതം ;തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ പിടിയിൽ .

ചെന്നൈ:തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി  ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സംസ്ഥാന വിജിലൻസും അഴിമതി വിരുദ്ധ വിഭാഗവും  സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. അങ്കിത തിവാരി  എന്ന ഇഡി ഉദ്യോ​ഗസ്ഥനാണ് പിടിയിലായത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ  വിട്ടു.  അങ്കിത് തിവാരിയുടെ അറസ്റ്റിനെ തുടർന്ന് ഇഡിയുടെ മധുരയിലെ ഓഫീസിൽ ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) പരിശോധന നടത്തി.  മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള…

Read Full News

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസ് ;പ്രതിയുടെ മൊഴികളിൽ ദുരൂഹത.

കൊല്ലം :ഓയൂരിൽ ആറ് വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മുഖ്യപ്രതി പദ്മകുമാറിനെയും കുടുംബത്തെയും പുലർച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്തായി പോലീസ്. കേസിൽ ഇന്നലെയാണ് ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും അറസ്റ്റിലായത്.എഡിജിപി, ഡിഐജി എന്നിവർ ചേർന്നായിരുന്നു ചേദ്യം ചെയ്യൽ. പദ്മകുമാറിന്റെ മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീണ്ടും ചോദ്യം ചെയ്യൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിങ്ങനെ പ്രതികളുടെ…

Read Full News

ആര് വാഴും ആര് വീഴും;എക്സിറ്റ് പോളുകളിൽ നെഞ്ചിടിപ്പേറി ദേശീയ പാർട്ടികൾ .

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഭൂരിപക്ഷം സര്‍വ്വെകളും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്ഛത്തീസ്ഗഢിലും തെലങ്കാനയിലും കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം സര്‍വെകളും വിജയം പ്രവചിച്ചത്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് സര്‍വെകള്‍ വ്യക്തമാക്കുന്നത്. ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് ഭൂരിപക്ഷം സര്‍വെകളും പ്രവചിക്കുന്നത്. ജന്‍ കി ബാത്ത് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് 42-53 സീറ്റ് വരെ നേടി അധികാരം…

Read Full News

ജെറുസലേമിൽ ഭീകരാക്രമണം. 3 ഇസ്രായേലികൾ കൊല്ലപ്പെട്ടു.

ജെറുസലേം:വെടിനിർത്തൽ തുടരുന്നതിനിടെ ജറുസലേമില്‍ ഭീകരാക്രമണം. രണ്ട് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍(Shooting) മൂന്ന് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെയ്സ്മാന്‍ സ്ട്രീറ്റിലെത്തിയ രണ്ട് പലസ്തീന്‍ അക്രമികള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7.40നായിരുന്നു ഭീകരാക്രമണമെന്ന്(terror attack) പോലീസ് പറഞ്ഞു. ഡ്യൂട്ടിയിലില്ലാത്ത രണ്ട് സൈനികരും സായുധരായ ഒരു സിവിലിയനും ഉടന്‍ തന്നെ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തു.ഇതില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ…

Read Full News