രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നിന്നും കോൺഗ്രസ് പിൻവാങ്ങി.
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനിച്ചത്. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു. ആര്‍എസ്‌എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാൻ കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജൻ ചൗധരി എന്നിവര്‍ക്കാണ് ക്ഷണമുണ്ടായിരുന്നത്. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്‍ത്ഥ ട്രസ്റ്റ് ഇവരെ നേരില്‍ സന്ദര്‍ശിച്ചാണ് ക്ഷണിച്ചത്….

