രാജ്യസഭയിലേക്ക് സോണിയ രാജസ്ഥാനിൽ നിന്നും മത്സരിക്കും.
ഡല്‍ഹി: ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസും, ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി.രാജസ്ഥാനില്‍ നിന്ന് മുതിർന്ന നേതാവ് സോണിയ ഗാന്ധിയെയും ഹിമാചല്‍ പ്രദേശില്‍ നിന്ന് പാർട്ടി വക്താവ് അഭിഷേക് മനു സിംഗ്വിയെയും മഹാരാഷ്ട്രയില്‍ നിന്ന് മുൻ മന്ത്രി ചന്ദ്രകാന്ത് ഹന്ദോറെയെയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു. ബിഹാറില്‍ പാർട്ടി നേതാവ് അഖിലേഷ് പ്രസാദ് സിങ്ങിനെയാണ് പാർട്ടി വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണുവിനെയും എല്‍ മുരുകനെയും…

