ഞായറാഴ്ച പാരീസിൽ നടന്ന ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടി മനു ഭാക്കർ ചരിത്രമെഴുതി. വനിതകളുടെ 10 മീറ്റർ എയറിൽ മൂന്നാം സ്ഥാനം നേടിയ മനു ഭാക്കർ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന ബഹുമതി നേടി. 22 കാരിയായ മനു ഭാക്കർ ഹരിയാന സ്വദേശിനിയാണ്. ഫ്രാൻസ് തലസ്ഥാനത്തെ ചാറ്റോറോക്‌സ് ഷൂട്ടിംഗ് സെൻ്ററിലാണ് പിസ്റ്റൾ ഫൈനൽ നടന്നത്.
5ഷോട്ടുകളുടെ ആദ്യ സീരീസിൽ 50.4 സ്‌കോര്‍ ചെയ്‌ത മനുവിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ സീരീസിൽ മൂന്ന് തവണ താരം 10ന് മുകളിൽ സ്‌കോര്‍ ചെയ്‌തിരുന്നു. 5 ഷോട്ടുകളുടെ രണ്ടാം സെറ്റിൽ, മനു തന്‍റെ സ്കോർ 100.3 ആയി ഉയർത്തി.
ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷമുള്ള എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരം മെഡല്‍ നേടിയത്. ആകെ 221.7 പോയിന്‍റോടെയാണ് മനു ഭാക്കറിന്‍റെ മെഡല്‍ നേട്ടം. ഇതോടെ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി 22-കാരിയായ മനു ഭാക്കര്‍ മാറി. കൊറിയന്‍ താരങ്ങാണ് ആദ്യ രണ്ട് സ്ഥാനം സ്വന്തമാക്കിയത്.
ടോക്കിയോയിലെ ഹൃദയഭേദകമായ ഒരു പരമ്പരയ്ക്ക് ശേഷം മൂന്ന് വർഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ ഷൂട്ടർമാരിൽ ഒരാൾ അവരുടെ സ്വപ്നം നിറവേറ്റി രാജ്യത്തിന് അഭിമാനമാകുന്നത്.
ഷൂട്ടിംഗിൽ മെഡലിനായുള്ള 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് മനു ഭാക്കർ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. അഭിനവ് ബിന്ദ്ര, രാജ്യവർധൻ സിംഗ് റാത്തോഡ്, വിജയ് കുമാർ, ഗഗൻ നാരംഗ് എന്നിവർക്ക് ശേഷം ഷൂട്ടിംഗിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന അഞ്ചാമത്തെ ഷൂട്ടറാണ് മനു.

