ഓപ്പറേഷൻ താമര; സമാജ് വാദി ചീഫ് വിപ്പും ബിജെപിയിലേക്ക് .
ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുമുമ്ബ് സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ പദവി രാജിവെച്ചു.എസ്പി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചീഫ് വിപ്പിന്റെ രാജി. റായ് ബറേലിയിലെ ഉന്‍ചഹാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മനോജ് പാണ്ഡെ. സമാജ് വാദി പാര്‍ട്ടിയുടെ എട്ട് എംഎല്‍എമാര്‍ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് സൂചന. ക്രോസ് വോട്ടിങ് ഭീതിക്കിടെ, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ക്കായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്നലെ നടത്തിയ…

