വിശ്വാസത്തിൽ നിതീഷ് ; കാലുമാറ്റ രാഷ്ട്രീയത്തിൽ കാലിടറാതെ .

പാറ്റ്ന :നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു-എൻഡിഎ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു.സർക്കാരിന് അനുകൂലമായി 129 വോട്ടുകളാണ് ലഭിച്ചത്.വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ആർജെഡി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി നല്‍കി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്ബായി അവരുടെ 3 എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നിരുന്നു. കൂടാതെ, മൂന്ന് രാഷ്ട്രീയ ജനതാദള്‍  എംഎല്‍എമാർ – ചേതൻ ആനന്ദ്, നീലം ദേവി, പ്രഹ്ലാദ് യാദവ് എന്നിവർ സംസ്ഥാന അസംബ്ലിയില്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍  ചേര്‍ന്നിരുന്നു. ഈ ഘടകങ്ങള്‍…

Read More

എക്സാലോജിക് ;കേസ് വിധി പറയാൻ മാറ്റി.

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ കമ്ബനിയായ എക്സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി വിധി പറയാനായി കർണാടക ഹൈക്കോടതി മാറ്റി.അതുവരെ കടുത്ത നടപടികള്‍ പാടില്ലെന്ന് എസ്‌എഫ്‌ഐഒയ്ക്ക് കോടതി നിർദേശം നല്‍കി. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എസ്‌എഫ്‌ഐഒയോട് കോടതി ചോദിച്ചു. എക്സാലോജിക് രേഖകള്‍ ഹാജരാക്കാൻ സമയം നീട്ടി ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജിയുടെ മറുപടി. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്ന് നിർദേശിച്ച കോടതി എസ്‌എഫ്‌ഐഒ ചോദിച്ച രേഖകള്‍ കൊടുക്കണമെന്ന് എക്സാലോജികിനോടും…

Read More

ചരിത്ര വിജയം; വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരെ നിരുപാധികം വിട്ടയച്ച് ഖത്തർ.

ന്യൂഡൽഹി :ഖത്തർ തടവിലാക്കിയ മുഴുവൻ മുൻഇന്ത്യൻ നാവികഉദ്യോഗസ്ഥരെയും വിട്ടയച്ചു. ഇവരില്‍ ഏഴു പേരും നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ വാര്‍ത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അമീറിന്റെ ഈ സുപ്രധാന തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍…

Read More

വയനാട്ടിൽവയനാട്ടിൽ കാട്ടാനയുടെ അക്രമണം; വൻ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ.

കൽപ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെയാണ് വയനാട് മാനന്തവാടിക്കടുത്ത് ഭീതി വിതച്ച് കാട്ടാന എത്തിയത്. അതിര്‍ത്തി മേഖലയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിലാണ് തമ്പടിച്ചത്. തുടര്‍ന്ന് വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത കാട്ടാന അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടമല സ്വദേശി അജിയാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു….

Read More

ബി ആർ എസ് തകരുന്നു ഒരു ഉന്നത നേതാവ് കൂടി കോൺഗ്രസിലേക്ക് .

ഹൈദരാബാദ്: ബി ആർ എസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും (എംഎല്‍സി) തെലങ്കാന മുൻ മന്ത്രിയുമായ പട്നം മഹേന്ദർ റെഡ്ഡി കോണ്‍ഗ്രസില്‍ ചേർന്നു.വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ കണ്ടതിന് പിന്നാലെയാണ് ബി ആർ എസ് വിട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. വിക്രാബാദ് ജില്ലാ പരിഷത്ത് അധ്യക്ഷയായ ഭാര്യ സുനിതയ്‌ക്കൊപ്പമായിരുന്നു മഹേന്ദർ റെഡ്ഡി മുഖ്യമന്ത്രിയെ കാണാനായി എത്തിയത്.സംസ്ഥാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ, മുതിർന്ന നേതാവ് രോഹിൻ റെഡ്ഡി എന്നിവരും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. താനും ഭർത്താവും ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഔദ്യോഗികമായി…

Read More

പാക്കിസ്ഥാനിൽ ഇമ്രാൻഖാന്റെ പാർട്ടിക്ക് മുന്നേറ്റം.

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന് മുന്നേറ്റം.70 സീറ്റുകളിലെ ഫലം വന്നപ്പോള്‍ പിടിഐ 24 സീറ്റുകളും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 24 സീറ്റും പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ് ഷെരീഫ്) 18 സീറ്റും വീതം നേടി. മറ്റുള്ളവര്‍ നാലു സീറ്റുകളിലും വിജയം നേടി. ഇനി 195 സീറ്റുകളിലെ ഫലം കൂടി പുറത്ത് വരാനുണ്ട്. പാകിസ്താനിലെ ദേശീയ അസംബ്ലിയില്‍ ആകെയുള്ള 336 സീറ്റില്‍ 266 മണ്ഡലങ്ങളിലാണ് നേരിട്ടുള്ള വോട്ടിങ്ങിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നത്….

Read More

ആർ എൽ ഡി ഇന്ത്യ സഖ്യം വിട്ടു.

ലക്നൗ :ഇന്ത്യയുമായുള്ള സഖ്യം ഉപേക്ഷിച്ചു എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചെന്ന് ആര്‍എല്‍ഡി ദേശീയ അധ്യക്ഷന്‍ ജയന്ത് ചൗധരി . എന്‍ഡിഎയുമായുള്ള ധാരണപ്രകാരം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രണ്ടു സീറ്റുകളില്‍ ആര്‍എല്‍ഡി മത്സരിക്കും. ഭാഗ്പത്, ബിജ്‌നോര്‍ എന്നീ മണ്ഡലങ്ങളാണ് ആര്‍എല്‍ഡിക്കായി മാറ്റിവച്ചത്. ഇതിനു പുറമേ ഒരു രാജ്യസഭാ സീറ്റും പാര്‍ട്ടിക്ക് ലഭിക്കും.രണ്ട് ദിവസത്തിനുള്ളില്‍ ആര്‍എല്‍ഡിയുടെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഉത്തര്‍പ്രദേശിന്റെ പശ്ചിമ മേഖലകളില്‍ വ്യക്തമായ സ്വാധീനമുള്ള ആര്‍എല്‍ഡിയുടെ വരവ് ഗുണംചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ…

Read More

മൂന്നാം തവണയും മോഡിയോ ;335 സീറ്റ് പ്രവചനവുമായി ഇന്ത്യ ടുഡേ .

ന്യൂഡൽഹി :മൂന്നാം തവണയും ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. എന്നാല്‍ മോദി ലക്ഷ്യമിടുന്ന 400 സീറ്റെന്ന നേട്ടത്തിലെത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചേക്കില്ല. എന്‍ഡിഎ 335 സീറ്റുകള്‍ നേടി അധികാരത്തില്‍ പിടിമുറുക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകളുടെ പരിധി നിസാരമായി മറികടക്കും. എന്നാല്‍ സഖ്യത്തിന് മൊത്തത്തില്‍ 18 സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം വലിയ നേട്ടമുണ്ടാക്കും.  പ്രതിപക്ഷ സഖ്യം 166 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷ. പക്ഷേ എന്‍ഡിഎ ശക്തികേന്ദ്രത്തിന്…

Read More

ഉത്തരാഖണ്ഡിൽ കലാപം പടരുന്നു ;നാല് മരണം.

ഡെറാഡൂൺ:അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഉണ്ടായ സംഘർഷം തുടരുന്നു. വ്യാഴാഴ്ചയുണ്ടായ അക്രമത്തിൽ നാല് പേർക്കാണ് ജീവഹാനിയുണ്ടായത്.60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നസൂൽ ഭൂമിയിൽ നിർമ്മിച്ചതായി ആരോപിക്കപ്പെടുന്ന മസ്ജിദും മദ്രസയും തകർക്കാൻ പ്രാദേശിക ഭരണകൂടം ബുൾഡോസർ വിന്യസിച്ചതിനെ തുടർന്നാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഹൈക്കോടതിയിൽ വ്യവഹാരം നിലനിന്നിരുന്ന അനധികൃത കയ്യേറ്റം നീക്കാൻ പോലീസും ഭരണസംവിധാനവും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അത് നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഡിജിപി അഭിനവ് കുമാർ പറഞ്ഞു. ബൻഭൂൽപുരയിലെ നിയമവിരുദ്ധമായി നിർമ്മിച്ച മദ്രസയും അതിനോട്…

Read More

ബിജെപിയുടെ ടെസ്റ്റ് ഡോസ് ; ഉത്തരാഖണ്ഡിൻ ഏക സിവിൽ കോഡ്.

ബിജെപിയുടെ ടെസ്റ്റ് ഡോസ് ; ഉത്തരാഖണ്ഡിൻ ഏക സിവിൽ കോഡ്. ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിൻ ഏക സിവില്‍ കോഡ് ബില്‍ പാസാക്കി. രാജ്യത്ത് യു.യു.സി ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടർച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാർക്കും മതഭേദമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏക സിവില്‍ കോഡ് ബില്‍ ചൊവ്വാഴ്ചയാണ് സർക്കാർ നിയമസഭയില്‍ അവതരിപ്പിച്ചത്. ഇന്നലെ അവതരിപ്പിച്ച ബില്‍ ഇന്ന് ചർച്ചകള്‍ക്ക് ശേഷം പാസാക്കുകയായിരുന്നു. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവില്‍…

Read More