മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ
കൊച്ചി:മാവോയിസ്റ്റ് കബനി ദളത്തിലുൾപ്പെട്ട മാവോവാദി കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ സ്വദേശിയായ ആഷിക് എന്ന മനോജാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.വ്യാഴാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് 26കാരനായ മനോജിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) പിടികൂടിയിരുന്നു. മാവോയിസ്റ്റ് നേതാക്കളുമായി സജീവ ബന്ധമുണ്ടായിരുന്ന തൃശൂർ വിയ്യൂർ സ്വദേശി മനോജിനെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കാണാതായിരുന്നു.സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ എസ്.പി. തപോഷ് ബസുമതാരിയുടെ കീഴലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിൽ പണം സംഘടിപ്പിക്കാൻ എത്തിയതായിരുന്നു ഇയാളെന്നാണ്…

