ഇസ്രായേൽ -ഹമാസ് യുദ്ധം; ഇന്ത്യക്ക് വൻ തൊഴിലവസരം.

ടെല്‍ അവിവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയ ഫലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്.100,000 തൊഴിലാളികളെ വേണമെന്നാണ് ഇസ്രായേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികള്‍ക്ക് പകരമായി 100,000 തൊഴിലാളികളെ ഉടനടി നല്‍കാൻ ഇസ്രായേല്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗള്‍ എക്സില്‍ കുറിച്ചു. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്‌സിംഗ് മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യയും ഇസ്രായേലും…

Read Full News

പാക്കിസ്ഥാനിൽ ലഷ്‌കര്‍-ഇ-തൊയ്ബ നേതാവിന്റെ തലയറുത്തു ; കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന കൊടും ഭീകരൻ .

ഇസ്ലാമാബാദ്: ലഷ്‌കര്‍-ഇ-തൊയ്ബ കമാൻഡറും 2018-ല്‍ ഇന്ത്യൻ സൈനിക ക്യാമ്ബിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഖവാജ് ഷാഹിദ് എന്ന മിയ മുജാഹിദിനെ അജ്ഞാതരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ശനിയാഴ്ചയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. പാക് അധീന കശ്മീരില്‍ ആയിരുന്നു സംഭവം. ഷാഹിദിന്റെ തട്ടിക്കൊണ്ടുപോകൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയെയും പാക് സൈന്യത്തെയും അങ്കലാപ്പിലാക്കിയിരുന്നു.  ഒരു ഗ്രൂപ്പും ഇതുവരെ ഈ പ്രവർത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അടിക്കടി സംഭവിക്കുന്ന അജ്ഞാത കൊലപാതകങ്ങളുടെ പുറകിൽ ഇന്ത്യൻ ഏജൻസികളുടെ കൈകളാണെന്നാണ് പാക്ക് മാധ്യമങ്ങൾ…

Read Full News

കളമശ്ശേരി ബോംബ് സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു.

എറണാകുളം :കളമശ്ശേരി സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശ്ശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.  80 ശതമാനത്തിലേറെ മോളിക്ക് പൊള്ളലേറ്റിരുന്നു. രാജഗിരി ആശുപത്രിയിൽ ആദ്യം ചികിത്സതേടിയ മോളിയെ ഗുരുതര പരിക്കുകളെ തുടർന്നു മെഡ‍ിക്കൽ സെന്ററിലേക്കു മാറ്റുകയായിരുന്നു. ലിയോണ പൗലോസ് (55), കുമാരി (53), ലിബിന (12) എന്നിവരാണ് നേരത്തേ മരിച്ചത്. ലിയോണ…

Read Full News

യുദ്ധം രൂക്ഷം ;ഗാസ രണ്ടായി പിളർന്നു.

ജെറുസലേം: കരയുദ്ധം തുടങ്ങിയതോടെ ഗാസ നഗരത്തെ വളഞ്ഞ് രണ്ടായി വിഭജിച്ചതായി ഇസ്രയേൽ സൈന്യം. ഇത് മൂന്നാം തവണയാണ് ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഇസ്രയേൽ തകർക്കുന്നത്. അതിനിടെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്‌തീൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ ഇറാഖിൽ അപ്രതീക്ഷിത സന്ദർശനവും നടത്തി.ഗാസയിൽ നാലാഴ്‌ചയിലേറെ നീണ്ട യുദ്ധത്തിൽ 9770 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിൽ ഹമാസ് തീവ്രവാദികൾ 1,400ലധികം ആളുകളെ കൊല്ലുകയും…

Read Full News

ഹമാസ് നേതാവിന്റെ വീട് ഇസ്രായേൽ ബോംബിട്ട് തകർത്തു.

ഗാസ്സ സിറ്റി: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ ഗസ്സയിലെ വീട് ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു.ഹമാസുമായി ബന്ധപ്പെട്ട അൽ-അഖ്സ റേഡിയോയാണ് ശനിയാഴ്ച സംഭവം റിപ്പോർട്ട് ചെയ്തത്. ഹനിയ്യ നിലവില്‍ ഗസ്സക്ക് പുറത്താണ്.ബന്ധുക്കള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. 2019ല്‍ ഗസ്സ വിട്ട ഹനിയ്യ തുര്‍ക്കിയ, ഖത്തര്‍ രാജ്യങ്ങളിലായാണ് കഴിയുന്നത്. 2014 ലും 2021 ലും ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ വീട് മുമ്പ് തകർന്നിരുന്നു.കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം നടത്തിയ ടെലിവിഷൻ പ്രഭാഷണത്തില്‍ ഇസ്രായേല്‍…

Read Full News

ഛത്തീസ്ഗഡിൽമാവോയിസ്റ്റ് ആക്രമണം ;ബിജെപി നേതാവ് കൊല്ലപ്പെട്ടു .

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ നക്‌സലൈറ്റുകൾ വെട്ടിക്കൊന്നു. ബിജെപി നേതാവ് രത്തൻ ദുബെയെ നാരായൺപൂർ ജില്ലയിൽ വച്ചാണ് അജ്ഞാതരായ നക്‌സലൈറ്റുകൾ വെട്ടികൊന്നതെന്ന് പോലീസ് അറിയിച്ചു.  നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.നാരായണപൂരിൽ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ദുബെ കൗശൽനാർ ഗ്രാമത്തിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ നക്‌സലൈറ്റുകളാണ് ദുബെയെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ…

Read Full News

വാഗനർഗ്രൂപ്പ് വീണ്ടും സജീവമാകുന്നു.

മോസ്കോ:റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് വീണ്ടും അംഗങ്ങളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. തലവൻ യെവ്ജെ‌നി പ്രിഗോഷിന്റെ മരണത്തിന് പിന്നാലെ റിക്രൂട്ടിംഗ് അടക്കമുള്ള പ്രവര്‍ത്തികള്‍ വാഗ്നര്‍ നിറുത്തിവച്ചിരിക്കുകയായിരുന്നു.പ്രിഗോഷിന്റെ 25കാരനായ മകൻ പവല്‍ പ്രിഗോഷിൻ വാഗ്നര്‍ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നാണ് ചില റഷ്യൻ മാദ്ധ്യമങ്ങള്‍ നല്‍കുന്ന വിവരം. വാഗ്നറിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിവരം ഒരു റഷ്യൻ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. പേം, നോവോസിബിര്‍സ്ക് മേഖലകളിലാണ് നിലവില്‍ വാഗ്നറിന്റെ റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്. വാഗ്നറിന്റെ മേല്‍നോട്ടം റഷ്യൻ പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തേക്കുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍…

Read Full News

ഇസ്രായേലുമായിട്ടുള്ള എല്ലാ ബന്ധവും മുസ്ലിം രാജ്യങ്ങൾ ഉപേക്ഷിക്കണം;ആയത്തുള്ള അലി ഖമീനി.

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.എണ്ണയുള്‍പ്പെടയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യ സര്‍ക്കാരുകളെയും ഖമീനി വിമര്‍ശിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം.”ഗാസയിലെ ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നവര്‍ ആരെന്നത് മുസ്ലിം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല”ഖമീനി പറഞ്ഞു.

Read Full News

ഡൽഹി ക്യാബിനറ്റ് മന്ത്രിയും എഐപി നേതാവുമായ രാജകുമാർ ആനന്ദിന്റെ വസതിയിൽ ഇ ഡി റെയ്ഡ്.

ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ക്യാബിനറ്റ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ രാജ് കുമാര്‍ ആനന്ദിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ആനന്ദിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നീക്കം. മന്ത്രിയുമായി ബന്ധമുള്ള 12 ഓളം ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത് .കസ്റ്റംസ് കേസിലാണ് റെയ്ഡ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഒമ്പത് സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നുണ്ട്. മന്ത്രിയുടെ ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലും മറ്റ് ചില സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം….

Read Full News

ഡൊമിനിക്ക് മാർട്ടിന് മാനസിക പ്രശ്നമില്ല;സ്വബോധത്തോടെയാണ് കൃത്യം ചെയ്തതെന്നും പോലീസ് .

എറണാകുളം :കളമശ്ശേരി ബോംബ് കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന് മാനസിക- ശാരീരിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിലയിരുത്താനാണ് പൊലീസ് നീക്കം. ഇനി കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇത് കൂടി പരിഗണിച്ചുള്ള ചോദ്യം ചെയ്യല്‍ രീതി പരീക്ഷിക്കാനാണ് സാധ്യത.അതേസമയം, പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതി ആരുമായൊക്കെ ബന്ധം പുലര്‍ത്തിയെന്ന് പരിശോധിക്കും. സ്‌ഫോടനം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഈ…

Read Full News