സിദ്ധാർത്ഥിന്റെ മരണം;കേസ് സിബിഐയുടെ എറണാകുളത്തുള്ള കോടതിയിലേക്ക് മാറ്റും.

കൽപ്പറ്റ:പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ തുടര്‍നടപടികള്‍ എറണാകുളം സി.ബി.ഐ.പ്രത്യേക കോടതിയിലേക്കു മാറ്റും.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌, പ്രതികളുടെ ജാമ്യാപേക്ഷ, കുറ്റപത്രം തുടങ്ങിയവ പരിഗണിക്കുക എറണാകുളത്താവും. നിലവിൽമാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിലാണു സി.ബി.ഐ. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വൈകാതെ  കേസ്‌ എറണാകുളത്തേയ്‌ക്കു മാറ്റാന്‍ അപേക്ഷ നല്‍കും.സംസ്‌ഥാനത്ത്‌ കൊച്ചിയിലും തിരുവനന്തപുരത്തുമാണു സി.ബി.ഐ. കോടതികളുള്ളത്‌. കൊച്ചിയില്‍ സാമ്ബത്തിക, അഴിമതി കുറ്റങ്ങളും തിരുവനന്തപുരത്ത്‌ സ്‌പെഷല്‍ ക്രൈം വിങ്ങുമാണുള്ളത്‌. കൊലപാതക കേസായതിനാല്‍, തിരുവനന്തപുരംഓഫീസാണു കൈകാര്യം ചെയേ്ണ്ടതെങ്കിേലും സൗകര്യാര്‍ഥമാണു…

Read Full News

ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് സിബിഐക്ക്.

തിരുവനന്തപുരം: ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈറിച്ച്‌ തട്ടിപ്പുമായി ബന്ധപ്പെട്ട് ചേർപ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സർക്കാർ സി.ബി.ഐ.ക്ക് വിട്ടത്.ഹൈറിച്ച്‌ കേസ് സി.ബി.ഐ.ക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെർഫോമ റിപ്പോർട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫൻസ് വിങ്ങിലെ ഡിവൈ.എസ്.പി. മുഖാന്തരം പെർഫോമ റിപ്പോർട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിർദേശം. നേരത്തെ ഹൈറിച്ച്‌ കേസില്‍ ഇ.ഡി. റെയ്ഡിനെത്തുന്ന…

Read Full News

സ്ലൊവാക്യയുടെ പുതിയ പ്രസിഡണ്ടായി പെല്ലെഗ്രിനിയെ തിരഞ്ഞെടുത്തു; നാറ്റോ സഖ്യത്തിന് തിരിച്ചടി.

റഷ്യൻ‌ അനുകൂലിയായ പീറ്റർ പെല്ലഗ്രിനി സ്ലൊവാക്യൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ അനുകൂലിയായ ഇവാൻ കോർചോക്കിനെയാണു പരാജയപ്പെടുത്തിയത്.പെല്ലഗ്രിനിക്ക് 53 ശതമാനം വോട്ടുകള്‍ ലഭിച്ചു. ഇപ്പോഴത്തെ പ്രസിഡന്‍റ് സുസാന കാപുറ്റോവ ജൂണിലാണു പദവിയൊഴിയുന്നത്. ഇതോടെ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും യുക്രെയ്നെ പിന്തുണയ്ക്കുന്ന ഒരു ശബ്ദംകൂടി ഇല്ലാതാകും. മുൻ പ്രധാനമന്ത്രിയായ പീറ്റർ പെല്ലഗ്രിനി ഇപ്പോഴത്തെ പ്രധാനമന്ത്രിയും റഷ്യന്‌ അനുകൂലിയുമായ റോബെർട്ട് ഫിസോയുടെ സഖ്യകക്ഷിയാണ്. ഒക്‌ടോബറില്‍ ഫിസോ അധികാരത്തിലേറും വരെ യുക്രെയ്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു സ്ലൊവാക്യ.റഷ്യയെ നേരിടാനായി യുക്രെയ്ന് സ്ലൊവാക്യ…

Read Full News

മെക്സിക്കൻ എംബസിയിൽ അതിക്രമിച്ച് കയറി ഇക്വഡോറിയൻ വൈസ് പ്രസിഡൻ്റിനെഅറസ്റ്റ് ചെയ്തു.

മെക്സിക്കൻ എംബസിയിൽ അതിക്രമിച്ച് കയറി വ ഇക്വഡോറിയൻ വൈസ് പ്രസിഡൻ്റിനെഅറസ്റ്റ് ചെയ്തു.ക്വിറ്റോ, ഏപ്രിൽ 7 (എപി) മുൻ ഇക്വഡോറിയൻ വൈസ് പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്യാൻ പോലീസ് മെക്സിക്കൻ എംബസിയിൽ അതിക്രമിച്ച് കയറിയതിനെ തുടർന്ന് മെക്സിക്കോ സർക്കാർ ഇക്വഡോറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു, ഇത് പ്രാദേശിക നേതാക്കളെയും നയതന്ത്രജ്ഞരെയും ഞെട്ടിക്കുകയും ദുരൂഹതയുളവാക്കുകയും ചെയ്തു.    തലസ്ഥാനമായ ക്വിറ്റോയിലെ എംബസിയുടെ ബാഹ്യ വാതിലുകൾ തകർത്ത് ഇക്വഡോർ പോലീസ്, ഡിസംബർ മുതൽ അവിടെ താമസിക്കുന്ന ജോർജ്ജ് ഗ്ലാസിനെ അറസ്റ്റ് ചെയ്യാൻ വെള്ളിയാഴ്ച വൈകി. അഴിമതിക്കേസിൽ കുറ്റാരോപിതനായ…

Read Full News

ഗുലാം നബി ആസാദിനെതിരെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ മെഹബൂബ.

ശ്രീനഗർ: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) നേതാവും ജമ്മകശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്ത്നാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും ജനവധി തേടും.മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ശ്രീനഗറില്‍ നിന്ന് വഹീദ് പാരയെയും ബാരാമുള്ള മണ്ഡലത്തില്‍ നിന്ന് ഫയാസ് മിറിനെയും പി ഡി പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉധംപൂരിലും ജമ്മുവിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പി ഡി പി അറിയിച്ചു.ദേശീയ തലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍‌സ് അടങ്ങുന്ന…

Read Full News

ബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു.

ന്യൂഡൽഹി :ബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് കൈമാറി.ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ആണ് നീക്കം. അടുത്തയാഴ്ച മുതല്‍, ബിബിസി മുൻ ജീവനക്കാർ ചേർന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബി ബി സി യുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങള്‍. കളക്ടീവ് ന്യൂസ് റൂം കമ്ബനിയുടെ 26% ഓഹരികള്‍ക്കായി ബിബിസി സർക്കാരിന് അപേക്ഷ നല്‍കി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ…

Read Full News

പണം നല്‍കി വോട്ടു തേടൽ ആരോപണം;തരൂരിനെതിരെ നിയമ നടപടികളുമായി രാജീവ് ചന്ദ്രശേഖർ .

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി പണം നല്‍കി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ രൂക്ഷപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ.മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട തരൂർ ഇപ്പോള്‍ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണെന്നും, നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖർ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. ”നെഗറ്റീവ് രാഷ്ട്രീയം എന്റെ ശൈലിയല്ല; ഞാൻ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകള്‍ക്കും നാടിന്റെ വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ടീയത്തിലേക്ക് വലിച്ചിടരുത്”, രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശശി തരൂരിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അപകീർത്തിപരമായ…

Read Full News

സ്ട്രീറ്റ് വിത്ത്‌ രാഹുൽ ഗാന്ധി;ക്യാമ്പയിൻ സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി.രാഹുൽ ഗാന്ധിയെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിനായി മെഗാ യൂത്ത് ക്യാമ്പയിന്റെ ഭാഗമായി “സ്ട്രീറ്റ് വിത്ത്‌ രാഹുൽ ഗാന്ധി” എന്ന പ്രോഗ്രാം യു.ഡി.വൈ.എഫ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ചു.രാഹുൽ ഗാന്ധിയുടെ ചിത്രം അലേഖനം ചെയ്ത ടി-ഷർട്ടുകൾ ധരിച്ച് പ്രകടനപത്രികകൾ വിതരണം ചെയ്ത് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ പരിപാടി മികച്ച യുവജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.യു.ഡി.വൈ.എഫ് ജില്ലാ-നിയോജകമണ്ഡലം-മണ്ഡലം നേതാക്കൾ…

Read Full News

കള്ളപ്പണം വെളുപ്പിക്കൽ; 36 കോടി കണ്ടുകെട്ടി.

മുംബൈ:ഹൗസിംഗ് ഡെവലപ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ പ്രമോട്ടർമാരായ രാകേഷിൻ്റെയും സാരംഗ് വാധവൻ്റെയും 36 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) മുംബൈ സോണൽ ഓഫീസാണ് കണ്ടുകെട്ടിയത്. ഇഡിയും മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019 ൽ പിതാവും മകനും അറസ്റ്റിലായിരുന്നു. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് തട്ടിപ്പ് കേസിൽ…

Read Full News

ചാരിറ്റി തൊഴിലാളികൾ വധിക്കപ്പെട്ട വിഷയത്തിൽ നടപടിയെടുത്ത് ഇസ്രയേൽ .

ഗാസയിൽ ഈ ആഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് ചാരിറ്റി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായ പിഴവുകളും നടപടിക്രമങ്ങളുടെ ലംഘനവും കണ്ടെത്തിയതിനെത്തുടർന്ന് ഇസ്രായേൽ സൈന്യം രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും മുതിർന്ന കമാൻഡർമാരെ ഔദ്യോഗികമായി ശാസിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി വൈകി വേൾഡ് സെൻട്രൽ കിച്ചൺ എയ്ഡ് ഗ്രൂപ്പിൻ്റെ മൂന്ന് വാഹനങ്ങളിൽ ഡ്രോണുകൾ ഇടിച്ചപ്പോൾ ഹമാസ് തോക്കുധാരികളെ ആക്രമിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം തെറ്റായി വിശ്വസിച്ചിരുന്നുവെന്നും സാധാരണ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. “തെറ്റായ തിരിച്ചറിയൽ, തീരുമാനമെടുക്കുന്നതിലെ പിഴവുകൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്ക്…

Read Full News