ഇലക്ട്രല്‍ ബോണ്ട് ;കേന്ദ്രത്തിന് കനത്ത തിരിച്ചടി.
ന്യൂഡല്‍ഹി:രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള തെരഞ്ഞെടുപ്പ് ബോണ്ട് മൗലികാവകാശത്തിന് വിരുദ്ധമെന്ന് സുപ്രിംകോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 2017ലെ സാമ്ബത്തിക നിയമ ഭേദഗതികള്‍ സുപ്രിംകോടതി റദ്ദാക്കി. അറിയാനുള്ള അവകാശം ജനാധിപത്യ തത്വങ്ങള്‍ക്കും ബാധകമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇലക്ട്രല്‍ ബോണ്ട് നിര്‍വ്വചിച്ച 2017ലെ നിയമ ഭേദഗതികളെല്ലാം റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പ്രത്യേകം വിധിന്യായമെഴുതി. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് ഭരണഘടനാ സാധുതയില്ലെന്നാണ് ഭരണഘടനാ…

