യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു; ഹമാസ് ഇസ്രായേല്‍ യുദ്ധം അടുത്ത ഘട്ടത്തിലേക്ക്.
ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം. ഗാസയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സൈനിക ഓപ്പറേഷനിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.ജൂലൈ 31ന് ടെഹ്‌റാനില്‍ ഹമാസ് തലവനായിരുന്ന ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിൻവാറിനെ തിരഞ്ഞെടുത്തത്. ഒക്‌ടോബർ ഏഴിന് ഇസ്രാഈല്‍ പ്രദേശത്തിനുള്ളില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തതിൻ്റെ പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിൻവാറിനെ ഇസ്രാഈല്‍ കാണുന്നത്. തുടർന്ന് ഇസ്രാഈല്‍ ഗസ്സയില്‍ തുടരുന്ന തിരിച്ചടിയിൽ 42,000ത്തിലേറെ…

