വീണയുടെ ഹർജി തള്ളി;എസ്.എഫ്.ഐ.ഒക്ക് അന്വേഷണം തുടരാം.
ബംഗളൂരു :എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ കമ്ബനിയായ എക്സാലോജിക് നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളി . ഹർജി തള്ളുന്നതായി ഒറ്റവരി മാത്രമാണ് ഇന്ന് ജഡ്ജി പ്രസ്താവിച്ചത്. നാളെ രാവിലെയോടെ പൂർണമായ വിധിപ്രസ്താവം നല്‍കാമെന്നാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അറിയിച്ചത്. കമ്ബനി നിയമത്തിലെ 21ാം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നു എന്നാണ് എക്സാലോജിക്കിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാണ് എസ്.എഫ്.ഐ.ഒ…

