പണി തുടങ്ങി ഉവൈസി ;മൂന്നാം മുന്നണിക്ക് സാധ്യതയെന്നുംഎ ഐ എം ഐ എം തലവൻ.
ഹൈദരാബാദ്: രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യതയുണ്ട് എന്ന് എ ഐ എം ഐ എം തലവന്‍ അസദുദ്ദീന്‍ ഒവൈസി. തെലങ്കാന മുഖ്യമന്ത്രിയും ബി ആര് എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു മുന്നണി നയിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ ഡി എയിലും ഇന്ത്യാ സഖ്യത്തിലും ഉള്‍പ്പെടാത്ത പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘ഒരു മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്ന് എനിക്ക് തീര്‍ച്ചയായും തോന്നുന്നു. മായാവതി, കെസിആര്‍ എന്നിവരെപ്പോലുള്ള നേതാക്കള്‍ എന്‍ ഡി…

