മതം മാറ്റൽ ഇനി ഛത്തീസ്ഗഢിൽ കുറ്റകൃത്യം.
ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ്. ചത്തീസ്ഗഢിലെ ബിജെപി സർക്കാർ മതം മാറ്റങ്ങള്‍ക്ക് ജാമ്യമില്ലാക്കുറ്റമായി.വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെയുള്ള മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നല്‍കുന്ന നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍.സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുമെന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനിര്‍മാണത്തിന് ഛത്തീസ്ഗഢ് ഒരുങ്ങുന്നത്.“ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദുരുപയോഗം,…

