ആയുഷ്മാന്‍ ഭാരതിന് തുടക്കം.
70 വയസ് കഴിഞ്ഞ എല്ലാവര്ക്കും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.വരുമാനമോ സാമ്ബത്തിക സ്ഥിതിയോ നോക്കാതെ 70 വയസ് കഴിഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാം. ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ അരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ലഭിക്കുക. ഒരു കുടുംബത്തില്‍ ഒന്നിലേറെ പേര് പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ കവറേജ് പങ്കുവയ്ക്കും. രാജ്യത്തെ നാലരക്കോടി കുടുംബങ്ങളിലെ ആറു കോടിയോളം മുതിര്‍ന്ന പൗരന്മാര്ക്ക്…

