ഡൊണാള്‍ഡ് ട്രംപിന് വിലക്ക്; പുകഞ്ഞ് അമേരിക്കൻ രാഷ്ട്രീയം .
ന്യുയോര്‍ക്ക്; വീണ്ടും പ്രസിഡന്റാകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു”പ്രക്ഷോഭത്തിലോ കലാപത്തിലോ” ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയുടെ വ്യവസ്ഥ പ്രകാരമാണ് വിധി..യുസ് പാര്‍ലമെന്റ് സമുച്ചയമായ ക്യാപിറ്റോളില്‍ 2021ല്‍ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപ് പ്രചാരണത്തിന്റെ വക്താവായ സ്റ്റീവൻ ച്യൂങ്, വിധിയെ “തികച്ചും പിഴവുള്ളതാണ്” എന്ന് വിളിക്കുകയും…

