പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് ഉടൻ യഥാർത്ഥ്യമാക്കണം: വെൽഫെയർ പാർട്ടി .
കൽപ്പറ്റ : അടിക്കടി രൂക്ഷമായി കൊണ്ടിരിക്കുന്ന ചുരം ഗതാഗതാ പ്രശ്നത്തിന് വലിയ പരിഹാരമായി മാറുന്നതും വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്നതുമായ പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരമില്ലാ റോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. നിർദ്ദിഷ്ട പാതയിലൂടെ വെൽ ഫെയർ പാർട്ടി നടത്തിയ പ്രതിഷേധ സമരയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.1993 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ തുടക്കം കുറിച്ച ഈ പാത മൂന്ന് പതിറ്റാണ്ടായിട്ടും ഇതുവരെ…

