ഇന്ത്യൻ തീരത്ത് ആയിരക്കണക്കിന് കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.
പോര്‍ട് ബ്ലെയര്‍: ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിനടുത്ത് വന്‍ മയക്കു മരുന്നു വേട്ട. മ്യാന്‍മാര്‍ പൗരന്മാര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍നിന്നും തീരസംരക്ഷണസേനയാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. കോടിക്കണക്കിന് രൂപ വിലവരുന്ന മെതാംഫെറ്റാമിനാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആറ് മ്യാന്‍മാര്‍ സ്വദേശികള്‍ അറസ്റ്റിലായി. സനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 6000 കിലോഗ്രാമോളം വരുന്ന മയക്കുമരുന്നാണ് ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. അേന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപ വിലവരുന്നതാണ് മെതാംഫെറ്റാമൈന്‍. രണ്ടുകിലോ വീതമുള്ള 3000 പാക്കറ്റുകളിലാക്കിയ നിലയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. കഴിഞ്ഞ…

