കാശ്മീരിൽ പതിറ്റാണ്ടുകളായി അടച്ചിട്ട പുരാതന ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തു.
അനന്ത് നാഗ്: ദക്ഷിണ കശ്മീരിലെ 34 വർഷമായി അടച്ചിട്ടിരുന്ന പുരാതന ഹിന്ദു ക്ഷേത്രം ഞായറാഴ്ച കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തില്‍ ഭക്തർക്കായി വീണ്ടും തുറന്നു.ഡെപ്യൂട്ടി കമ്മീഷണർ അനന്ത്നാഗ്, സയ്യിദ് ഫക്രുദീൻ ഹമീദ്, സീനിയർ പോലീസ് സൂപ്രണ്ട് അനന്ത്നാഗ്, ഡോ.ജി.വി.സുന്ദീപ് ചക്രവർത്തി, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, ഉമാ ഭഗവതി അസ്തപൻ ട്രസ്റ്റ് ഭാരവാഹികൾ എന്നിവരും കേന്ദ്രമന്ത്രിയെ അനുഗമിച്ചു. ചടങ്ങിൽ രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന ഉമ ദേവിയുടെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു.”ബ്രഹ്മ കുണ്ഡ്, വിഷ്ണു കുണ്ഡ്, രുദ്ര കുണ്ഡ്, ശിവശക്തി…

