തിരുവല്ല അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ ബ്രാഞ്ച് മാനേജർ അറസ്‌റ്റിൽ.
നിക്ഷേപക അറിയാതെ അവരുടെ പണം തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്. ബാങ്കിലെ മുൻ ബ്രാഞ്ച് മാനേജരും മഹിളാ അസോസിയേഷൻ നേതാവും ആയിരുന്ന പ്രീത ഹരിദാസാണ് പിടിയിലായത്. മതിൽ ഭാഗം സ്വദേശിയായ നിക്ഷേപയുടെ അക്കൗണ്ടിൽ നിന്ന് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപയാണ് പ്രീത വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയത്.കേസിൽ പ്രീതാ ഹരിദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം നാലിന് ഹൈക്കോടതി തള്ളിയിരുന്നു. പതിനേഴാം തീയതിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാനും കോടതി ഇവരോട് നിർദ്ദേശിച്ചിരുന്നു. തിരുവല്ല മതിൽഭാഗം സ്വദേശിനി…

